സൂപ്പര്‍സ്റ്റാറുകള്‍ ആരും ഇല്ലാത്ത മണിയുടെ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വരവിനായി കാത്തിരിക്കാന്‍ ഒരു കാരണമുണ്ട്…..
കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന മണി കുട്ടുക്കാലം മുതല്ക്കേ കലയെ സ്നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി പറയുന്നത്.
ചാലക്കുടിക്കാരന്‍ ചങ്ങാതി ഇനി തിയേറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തിയേറ്ററുകളിലെത്തും മുമ്പേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയായിരുന്നു. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ചിത്രത്തിനായാണ്.. എന്നാല്‍ ആരാധകര്‍ ചാലക്കുടിക്കാരനായി കാത്തിരിക്കുന്നതിന് ഒരു കാരണമുണ്ട്. അതും സൂപ്പര്‍ സ്റ്റാറുകളോ മുന്‍ താര നിരകളോ ആരും തന്നെയില്ലാത്ത ഈ ചിത്രത്തിനായി. അതിന് കാരണം മറ്റൊന്നുമല്ല. ഓരോ ചാലക്കുടിക്കാരനും മനസ്സില്‍ എന്നും ഒരു വിങ്ങലായി കൊണ്ട് നടക്കുന്ന കലാഭവന്‍ മണി കഥയായത് കൊണ്ട് മാത്രമാണ്. മണിയുടെ മരണത്തിന് പകരം വെയ്ക്കാന്‍ ഒന്നുമില്ലെങ്കിലും ചാലക്കുടിക്കാരനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാജാമണിയാണ് ചിത്രത്തില്‍ മണിയായി വേഷമിടുന്നത്. ധര്മ്മജന്, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്ദനന്, കോട്ടയം നസീര്‍, കൊച്ചുപ്രേമന്, ശ്രീകുമാര്‍, ജയന്, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...