Connect with us

” അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് പ്രതിഫലം തന്നിട്ടും സ്ഫടികം 2 ചെയ്തില്ല ; കാരണം ഒന്നേയുള്ളു “- ഭദ്രൻ

Malayalam Breaking News

” അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് പ്രതിഫലം തന്നിട്ടും സ്ഫടികം 2 ചെയ്തില്ല ; കാരണം ഒന്നേയുള്ളു “- ഭദ്രൻ

” അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് പ്രതിഫലം തന്നിട്ടും സ്ഫടികം 2 ചെയ്തില്ല ; കാരണം ഒന്നേയുള്ളു “- ഭദ്രൻ

” അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് പ്രതിഫലം തന്നിട്ടും സ്ഫടികം 2 ചെയ്തില്ല ; കാരണം ഒന്നേയുള്ളു “- ഭദ്രൻ

വർഷം 23 കഴിഞ്ഞു, ആടുതോമയും റെയ്ബാനും താരമായിട്ട് . ഇന്നും ടെലിവിഷനിൽ സ്ഫടികത്തിനു കാഴ്‌ചക്കാർ കുറവല്ല . അത്രക്ക് ചലനങ്ങളാണ് അന്നും ഇന്നും സ്ഫടികം സൃഷ്ട്ടിച്ചത് . എന്നാൽ വീണ്ടും സ്ഫടികം എത്തുന്നു എന്ന വാർത്തക്ക് അത്ര അനുകൂല ഭാവമില്ല ആരാധകരിൽ നിന്നും ലഭിച്ചത്. അവർ അതിനെ നിശിതമായി എതിർക്കുന്നുണ്ട്.സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രൻ അത്രയും ഹിറ്റായ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ചെയ്യാതിരുന്നതിനെ കുറിച്ച് പറയുന്നു.

“സ്ഫടികം റിലീസിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹൻ എന്റെ വീട്ടിൽ വന്നു. അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് – അദ്ദേഹം അത് ഒരു കൊല്ലമേ ഉപയോഗിച്ചുള്ളൂ- ഓഫർ ചെയ്ത് എന്നോടു പറഞ്ഞു, സ്ഫടികം 2 ചെയ്യണം. നിങ്ങളുടെ സിനിമയുടെ കഥയൊന്നും എനിക്കു പ്രശ്നമില്ല, രണ്ടു കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ടായാൽ മതി. ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോർട്സിട്ട് റയ്ബാൻ ഗ്ലാസ്സും വച്ചുള്ള രംഗം.

ഞാൻ കുറച്ച് നേരം നിശബ്ദനായി ഇരുന്ന ശേഷം പൊട്ടിച്ചിരിച്ചു. അദ്ദേഹം ചോദിച്ചു, ‘നിങ്ങൾ എന്താ ചിരിക്കുന്നത്’. ഞാൻ പറഞ്ഞു ‘നിങ്ങൾ ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയ സിനിമ രണ്ടു വർഷം കഴിഞ്ഞിട്ടും നിങ്ങൾക്കു മനസ്സിലായില്ലല്ലോ. ചെകുത്താൻ എന്നെഴുതിയ അപ്പൻ, തന്റെ മകൻ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതൽ’.

‘അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായിച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പൻ വില്ലന്മാരാൽ കൊല്ലപ്പെടുകയും മകൻ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകൻ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാൾ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങൾ എന്നെ വളരെ മോശമായി വളർത്തിയതിന്റെ പ്രശ്നമാണ്. എന്ന് അപ്പൻ അതു മനസ്സിലാക്കിയോ അന്നു മകൻ മാറി സ്ഫടികമായി. അപ്പോൾ എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാവുക’. ഇതാണു ഞാൻ മറുപടിയായി പറഞ്ഞത്.

അപ്പോൾ പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, ‘നിങ്ങൾക്കു ബെൻസ് വേണമെങ്കിൽ മതി’. എന്തുകൊണ്ട് അന്ന് പാർട്ട് 2 ഉണ്ടാക്കിയില്ല എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഇപ്പോൾ പറഞ്ഞത്. കാരണം ഇതിനൊരു പാർട്ട് 2 ഇല്ല. ഇതിനെവിടെയാണ് ഒരു പാർട്ട് 2 ഇരിക്കുന്നത്. എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാക്കുന്നത്.ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ ഒരു അപ്പനും മകനും. ആ മകൻ എന്തുകൊണ്ട് അങ്ങനെയായി, അയാൾ എന്താണിങ്ങനെ? അപ്പനിൽനിന്നു കിട്ടേണ്ട മാര്‍ഗനിർദേശങ്ങൾ ലഭിക്കാതെ തന്റെ സ്വപ്നങ്ങളെ ആ അപ്പൻ ചവറ്റുകുട്ടയിലിട്ട് അതു ചപ്പും ചവറുമായി കത്തിച്ചു കളഞ്ഞു. നമ്മുടെ അപ്പന്മാർക്കും അമ്മമാർക്കും അവരുടെ സ്വപ്നങ്ങളിലൂടെ മക്കൾ പോകണമെന്നാണ് ആഗ്രഹം. അതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ആദ്യത്തെ സിനിമയായിരുന്നു സ്ഫടികം.

അങ്ങനെയുള്ള സിനിമയുടെ രണ്ടാം ഭാഗമാണ് ആരോ പ്രഖ്യാപിച്ചിരിക്കുന്നത്. ആ വാർത്ത വന്നതിനു ശേഷം അതിലെ ആളുകളുടെ പ്രതികരണങ്ങൾ നോക്കുകയുണ്ടായി. അതിൽത്തന്നെ അവരുടെ വികാരം കാണാം. ഇതിനെതിരെ ഞാൻ പ്രതികരിച്ചതിനു ശേഷം എത്രയോ ആളുകളാണ് എന്നെ വിളിച്ചത്. ഇത്രയും ഭൂകമ്പം ഉണ്ടാക്കിയ ഒരു വാർത്തയ്ക്ക് വെറും രണ്ടുവാക്കിൽ ഞാൻ പറയാനുള്ളതു പറഞ്ഞു. ഒരു കാരണവശാലും അതു രണ്ടാമതു നിർമിക്കുവാൻ സാധിക്കുകയില്ല. കാരണം അതിന്റെ തിരക്കഥയും സംവിധാനവും ഞാനാണ്. ഇനിയിപ്പോൾ സെക്കൻഡ് പാർട്ടിൽ ആടുതോമയ്ക്ക് ഒരു മകൻ ഉണ്ടായി എന്നിരിക്കട്ടെ, ഒരു കാരണവശാലും ആ മകൻ റൗഡി ആകില്ല. കാരണം, തന്റെ ജീവിതം കളഞ്ഞു കുളിച്ചു എന്നു മനസ്സിലാക്കിയ തോമ, താൻ അപ്പനിൽനിന്നു പ്രതീക്ഷിച്ചതു തന്റെ മകനു നൽകും. അപ്പോൾ അതിനൊരു പാർ‌ട്ട് 2 ഇല്ല.

മാത്രമല്ല, സ്ഫടികത്തിന്റെ 25 ാം വർഷം ഈ പടത്തിനെ ഇത്രയും സ്നേഹിക്കുന്ന ജനങ്ങൾക്കു വേണ്ടി ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയറ്ററുകളിലെത്തിക്കും. അതിന്റെ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കാരണം സിനിമകാണേണ്ടത് തിയറ്ററിലാണ്.
പണത്തിനു വേണ്ടി സിനിമ ചെയ്യാറില്ല. അല്ലെങ്കിൽ ഇതിന്റെ പ്രൊഡ്യൂസർ ഓഫർ ചെയ്ത മെഴ്സിഡീസ് വാങ്ങി സ്ഫടികം 2 ചെയ്യാമായിരുന്നു. പണമാണു വേണ്ടതെങ്കിൽ നമ്മൾ എവിടെയെങ്കിലും ശമ്പളക്കാരനായിരുന്നാൽ പോരേ. ചിലർ ചോദിക്കാറുണ്ട്, സാറിന്റെ പാലായിലെ വീടിന്റെ ഗേറ്റിൽ സ്ഫടികം എന്നെഴുതാൻ മേലേ എന്ന്. അപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാറുണ്ട്. അവിടെ ഞാൻ തീർന്നു എന്നല്ലേ അതിന്റെയർഥം.

director badran about sphadikam

More in Malayalam Breaking News

Trending

Recent

To Top