
Actor
ലിയോ വെറുമൊരു സിനിമയല്ല ആഘോഷമാണ്; ചിത്രത്തെ പ്രശംസിച്ച് കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍
ലിയോ വെറുമൊരു സിനിമയല്ല ആഘോഷമാണ്; ചിത്രത്തെ പ്രശംസിച്ച് കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍

വിജയ്-ലോകേഷ് ചിത്രം ‘ലിയോ’യെ പ്രശംസിച്ച് സംവിധായകന് പ്രശാന്ത് നീല്‍. ലിയോ ആദ്യ പ്രദര്‍ശനം കണ്ട ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം. ലിയോ വെറുമൊരു സിനിമയല്ല എന്നും ആഘോഷമാണെന്നും പ്രശാന്ത് എക്സിലൂടെ കുറിച്ചു. ചിത്രം മുഴുനീള എന്റര്‍ടെയ്നറാണ്. സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും പ്രശാന്ത് നീല്‍ കുറിച്ചു.
‘ലിയോ ഫിലിം ഇപ്പോള്‍ കണ്ടു, ഇത് ഒരു ഫുള്‍ഓണ്‍ എന്റര്ടെയ്ന്മെന്റ് ആണ്. സംവിധായകന് ലോകേഷ് നടന് വിജയ്!യെ അടുത്ത ലെവലില്‍ അവതരിപ്പിച്ചു. സിനിമയില്‍ ഒരു സര്‍െ്രെപസ് ഉണ്ട്, പശ്ചാത്തല സംഗീതം മികച്ചതാക്കി അനിരുദ്ധ്. ലിയോയുടെ അവസാന 30 മിനിറ്റ് സ്ഫോടനാത്മകമാണ്. എല്ലാവരും അത് കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്’.
പ്രേക്ഷകരുടെ പ്രതീക്ഷയെ തളര്‍ത്താത്ത തനി ലോകേഷ് ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് കാണികള്‍ അഭിപ്രായപ്പെടുന്നത്. വിജയ്!യുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ലിയോയെ അടയാളപ്പെടുത്താമെന്നും പ്രതികരണങ്ങളുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...