Connect with us

വല്ല നിയമസഹായവും ആവശ്യമുണ്ടെങ്കില്‍ പറയണമെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്, പുള്ളി എന്റെ വീഡിയോയൊക്കെ കാണാറുണ്ട്; മുകേഷ് എം നായര്‍

Actor

വല്ല നിയമസഹായവും ആവശ്യമുണ്ടെങ്കില്‍ പറയണമെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്, പുള്ളി എന്റെ വീഡിയോയൊക്കെ കാണാറുണ്ട്; മുകേഷ് എം നായര്‍

വല്ല നിയമസഹായവും ആവശ്യമുണ്ടെങ്കില്‍ പറയണമെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്, പുള്ളി എന്റെ വീഡിയോയൊക്കെ കാണാറുണ്ട്; മുകേഷ് എം നായര്‍

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് ഫുഡ് വ്‌ലോഗര്‍ മുകേഷ് എം നായര്‍. സംരംഭകന്‍ കൂടിയായ മുകേഷ് മദ്യവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ പങ്കുവെച്ചാണ് വൈറലായത്. കൂടാതെ മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലിന്റെ ഫിഗര്‍ ചെയ്തും അദ്ദേഹത്തിന്റെ സിനിമകളിലെ സീനുകള്‍ റീലായി റിക്രിയേറ്റ് ചെയ്ത് അവതരിപ്പിച്ചും മുകേഷ് ശ്രദ്ധനേടിയിട്ടുണ്ട്. രാജശില്‍പിയിലെ പൊയ്കയില്‍, ഏഴിമലപൂഞ്ചോല തുടങ്ങിയ ഗാനങ്ങള്‍ റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചപ്പോള്‍ വിമര്‍ശനവും അഭിനന്ദനവും ഒരുപോലെ മുകേഷിനെ തേടി എത്തിയിരുന്നു.

ബോഡിഷെയ്മിങ് ഏറെ നേരിട്ടിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ്. അടുത്തിടെ മദ്യപാന പ്രോത്സാഹനം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കി എന്നതിന്റെ പേരില്‍ എക്‌സൈസ് മുകേഷിന് എതിരെ കേസ് എടുത്തത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ വീഡിയോക്കെതിരെ മുകേഷിനെതിരെ കേസെടുത്തിരുന്നു ഇതിന് പിന്നാലെ വീണ്ടും രണ്ട് കേസുകള്‍ കൂടി മുകേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.

ബാറിന്റെ പരസ്യത്തില്‍ മുകേഷ് എം നായര്‍ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് സ്വമേധയാ കേസെടുത്തത്. ആകാശത്തിലെ സ്‌കൈ റെസ്‌റ്റോ ബാര്‍ എന്ന വീഡിയോ മുകേഷ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. ഫാമിലിക്ക് അടക്കം വരാന്‍ പറ്റിയ ബാറെന്നും വീഡിയോയില്‍ മുകേഷ് പറഞ്ഞിരുന്നു. ഇതോടെ കേസും വിവാദങ്ങളും ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ്. സിനിമാ മേഖലയിലുള്ളവരുമായി അടക്കം നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മുകേഷ് എം നായര്‍.

മദ്യപാനത്തിന് പ്രോത്സാഹനം നല്‍കി എന്നതിന് തന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ശേഷം നടന്‍ മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ചും അന്ന് അദ്ദേഹം പറഞ്ഞ കമന്റിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മുകേഷ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മുകേഷ് സംസാരിച്ചത്.

‘കഴിഞ്ഞ ദിവസം നേരിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയി ലാല്‍ സാറിനെ ഞാന്‍ കണ്ടിരുന്നു. പുള്ളിയുടെ സ്റ്റുഡിയോയാണ് ഞങ്ങള്‍ വാങ്ങിയത്. അതുകൊണ്ട് തന്നെ ഇടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ഈയിടയ്ക്ക് മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എന്റെ പേരില്‍ കേസ് എടുത്തശേഷമാണ് അദ്ദേഹത്തെ കണ്ടത്. വല്ല നിയമസഹായവും ആവശ്യമുണ്ടെങ്കില്‍ പറയണമെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. പുള്ളി എന്റെ വീഡിയോയൊക്കെ കാണാറുള്ള വ്യക്തിയാണ്. പുള്ളിയുടെ തന്നെ ട്രാവന്‍കൂര്‍ കോര്‍ട്ട് എന്ന റെസ്‌റ്റോറന്റിന്റെ റീ ഓപ്പണിങ് വരാന്‍ പോകുകയാണ്. അവിടേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു വീഡിയോ ചെയ്യാനുള്ള അവസരം തരാമെന്ന് പറഞ്ഞിട്ടുണ്ട്.’

‘ലാലേട്ടനോട് അടുപ്പമുള്ളവര്‍ എല്ലാം വിചാരിച്ചിരിക്കുന്നത് എനിക്ക് ലാലേട്ടനുമായി ഭയങ്കര അടുപ്പമാണെന്നാണ്. അങ്ങനെ തോന്നിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. എല്ലാവരെയും അതുപോലെ എന്റര്‍ടെയ്ന്‍ ചെയ്യുന്നയാളാണ് അദ്ദേഹം. നേരിന്റെ ഷൂട്ടിങ് സെറ്റില്‍ ചെന്നപ്പോള്‍ സിനിമയുെട കോസ്റ്റ്യൂമില്‍ അദ്ദേഹം നില്‍ക്കുകയായിരുന്നു.’

‘ഞാന്‍ ഒപ്പം നിന്ന് ഒരു ഫോട്ടോ ചോദിച്ചപ്പോള്‍ എന്നെ അധികം വെയിറ്റ് ചെയ്യിപ്പിക്കാതെ അദ്ദേഹം പോയി കോസ്റ്റ്യൂം മാറി മറ്റൊരു ഷര്‍ട്ടിട്ട് വന്ന് എനിക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇത്തരമൊരു കാര്യം വേറെ ആരും ചെയ്യില്ലെന്നും അത് കണ്ട് കണ്ണ് നിറഞ്ഞുവെന്നും’, മുകേഷ് പറഞ്ഞു.

More in Actor

Trending