
Malayalam
താജ്മഹല്‍ സന്ദര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവലും കാമുകിയും
താജ്മഹല്‍ സന്ദര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവലും കാമുകിയും

സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സക്കരിയ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’ നിരവധി പ്രേക്ഷക നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് അന്ന് കിട്ടിയിരുന്നത്. കൂടാതെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.
സക്കരിയയും മുഹ്സിന് പാരാരിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സൗബിന് അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ ‘സുഡാനി’യായി വന്ന സാമുവല്‍.
ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് സാമുവല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ കാമുകി ഇഷാ പാട്രിക്കുമൊത്ത് താജ്മഹല്‍ കാണാന്‍ വന്നിരിക്കുകയാണ് സാമുവല്‍ റോബിന്‍സണ്‍. സാമുവല്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന മലയാള ചിത്രത്തിലും സാമുവല്‍ വേഷമിട്ടിരുന്നു. ‘ഡില്ലി ഡാര്‍ക്ക്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ സാമുവല്‍. ഒഡീഷ സ്വദേശിയും അഭിഭാഷകയുമാണ് കാമുകിയായ ഇഷാ പാട്രിക്.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....