
Malayalam
ജെസി ഡാനിയേല്‍ പുരസ്കാരം; ക്രുഞ്ചാക്കോ ബോബന് മികച്ച നടന്, മികച്ച നടി മഞ്ജു വാര്യര്‍
ജെസി ഡാനിയേല്‍ പുരസ്കാരം; ക്രുഞ്ചാക്കോ ബോബന് മികച്ച നടന്, മികച്ച നടി മഞ്ജു വാര്യര്‍
Published on

പതിനാലാമത് ജെ. സി ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന് മികച്ച നടനായും മഞ്ജു വാര്യര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
‘ന്നാ താന്‍ കേസ് കൊട്’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് കുഞ്ചാക്കോ ബോബനെ പുരസ്കാരത്തിന് അര്ഹന്നാക്കിയത്. ആയിഷ, വെള്ളരിപട്ടണം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് മഞ്ജു വാര്യര്‍ക്ക് പുരസ്കാരം ലഭിച്ചത്.
അറിയിപ്പ് എന്ന സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണന് ആണ് മികച്ച സംവിധായകന്. രതീഷ് ബാലകൃഷണ പൊതുവാള് സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. അനില്‍ ദേവ് സംവിധാനം ചെയ്ത ‘ഉറ്റവര്‍’ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ ചിത്രം.
മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ചലച്ചിത്രകാരന് ജെ സി ഡാനിയേലിന്റെ സംഭാവനകളെ സ്മരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 1992 മുതല്‍ പുരസ്കാരം നല്കി വരുന്നു.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....