Connect with us

വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്; അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ നായര്‍

Malayalam

വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്; അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ നായര്‍

വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്; അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോവിതാ പിറന്നാള്‍ ദിവസം അച്ഛന്‍ തനിക്കായി എഴുതിയ കത്ത് വായിച്ച് വികാരനിര്‍ഭരയായിരിക്കുകയാണ് നവ്യ നായര്‍. അടുത്ത ബന്ധുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നടത്തിയ ജന്മദിനാഘോഷ പരിപാടിയിലാണ് പിതാവ് രാജു നായര്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണു നിറഞ്ഞത്.

‘മക്കള്‍ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’ഇങ്ങനെയായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. കത്തുവായിക്കുന്നതിനിടയില്‍ വാക്കുകള്‍ മുറിഞ്ഞുപോയെങ്കിലും നവ്യ വായന തുടര്‍ന്നു. ഒടുവില്‍ കത്തുവായിച്ചു തീര്‍ത്ത താരം തൊണ്ടയിടറി കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപിടിക്കുകയായിരുന്നു. നവ്യയുടെ അമ്മയും മകനും സമീത്തുണ്ടായിരുന്നു.

നവ്യയുടെ 38ാം ജന്മദിനമാണ് പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി ആഘോഷമാക്കിയത്. വീട്ടിലേക്ക് കടന്നുവരുന്ന താരത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും നവ്യയുടെ മകനും ചടങ്ങിലുണ്ടായിരുന്നു. നവ്യ തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂെട പങ്കുവച്ചത്.

More in Malayalam

Trending

Recent

To Top