
Malayalam
28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍
28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍

28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗത സംവിധായകനായ ഫാസില്‍ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് മത്സരവിഭാഗത്തിലെ മലയാള സിനിമകള്‍.
മലയാള സിനിമ ഇന്ന് (മലയാള സിനിമ ടുഡെ) എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടേതും രണ്ട് വനിത സംവിധാകരുടെയും ഉള്‍പ്പെടെ 12 ചിത്രങ്ങളും തിരഞ്ഞെടുത്തു.
നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി ശരത്കുമാറിന്റെ ‘നീലമുടി’, ഗഗന്‍ദേവിന്റെ ‘ആപ്പിള്‍ ചെടികള്‍’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ’32 മുതല്‍ 44 വരെ’ , വിഘ്നേഷ് പി ശശിധരന്റെ ‘ഷെഹര്‍ സാദേ’, സുനില്‍ കുടമാളൂറിന്റെ ‘വലസൈ പറവകള്‍’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനന്‍, സന്തോഷ് ബാബു സേനന് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജന്‍ പ്രമോദിന്റെ ‘ഒ ബേബി’, ജിയോ ബേബിയുടെ ‘കാതല്‍, ദ കോര്‍’ എന്നീ ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....