
Bollywood
ശ്രീദേവി വിവാഹത്തിന് മുന്നേ ഗര്ഭിണയായിരുന്നു?; വെളിപ്പെടുത്തലുമായി ബോണി കപൂര്‍
ശ്രീദേവി വിവാഹത്തിന് മുന്നേ ഗര്ഭിണയായിരുന്നു?; വെളിപ്പെടുത്തലുമായി ബോണി കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയായിരുന്നു ശ്രീദേവി. സോഷ്യല്‍ മീഡിയയില്‍ ശ്രീദേവിയുടെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി ബോണി കപൂര്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും ജാന്‍വി കപൂറിന്റെ ജനനത്തെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി കപൂര്‍.
യഥാര്‍ത്ഥത്തില്‍ 1996 ജൂണിലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ 1997 നാണ് ദാമ്പത്യം ഔദ്യോഗികമാക്കിയതെന്നും ബോണി കപൂര്‍ പറഞ്ഞു. ശ്രീദേവിക്കും ബോണി കപൂറിനും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് നായികയായ ജാന്‍വി കപൂറും, ഖുഷി കപൂറും.
1996 ജൂണ്‍ 2 ന് ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ അത് ലോകത്തോട് വെളിപ്പെടുത്തിയത് ജനുവരിയിലാണ്. ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്. അങ്ങനെ ജാന്‍വി വിവാഹത്തിന് മുന്നെ ഉണ്ടായ കുട്ടിയെന്ന തരത്തില്‍ കഥകളിറങ്ങി എന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബോണി കപൂര്‍ പറഞ്ഞു.
2018 ഫെബ്രുവരി 24 നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തിലെ ഉപ്പ് പാടെ ഒഴിവാക്കിയുള്ള ഡയറ്റാണ് ശ്രീദേവി പിന്തുടര്ന്നിരുന്നത് എന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുമായിരുന്നെന്നും ബോണി കപൂര്‍ പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് കുറേകാലം മൌനത്തിലായിരുന്നതിന് ശേഷമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....