
News
അനുപമയും രാം പൊത്തിനേനിയും പ്രണയത്തില്‍, വിവാഹം ഉടന്‍; സത്യം വെളിപ്പെടുത്തി അനുപമയുടെ അമ്മ
അനുപമയും രാം പൊത്തിനേനിയും പ്രണയത്തില്‍, വിവാഹം ഉടന്‍; സത്യം വെളിപ്പെടുത്തി അനുപമയുടെ അമ്മ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടിയാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് നടി ഇപ്പോള്‍ സജീവം. ഇടയ്ക്കിടെ താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്.
അടുത്തിടെ അനുപമ പരമേശ്വരനും രാം പൊത്തിനേനിയും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് തീര്‍ത്തും അവാസ്തവമായ വാര്‍ത്തയാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരന്റെ അമ്മ സുനിത. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് സുനിത ഇതേ കുറിച്ച് പറഞ്ഞത്.
അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അങ്ങനെ ഒരു സംഭവവുമില്ലെന്നും വാര്‍ത്ത ശരിയല്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ ആ അഭ്യൂഹത്തിനും അവസാനമായതിന്റെ ആശ്വാസത്തിലാണ് നടി അനുപമ പരമേശ്വരന്റെ ആരാധകര്‍. അനുപമ പരമേശ്വരന്റേതായി ബട്ടര്‍ഫ്ലൈ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഘന്ത സതീഷ് ബാബുവായിരുന്നു സംവിധാനം. അനുപമ പരശ്വേരന്റെ നായികയായ ബട്ടര്‍ഫ്ലൈയുടെ തിരക്കഥയും ഘന്ത സതീഷ് ബാബുവായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. നിഹല്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗാനരചയിതാവ് അനന്ത ശ്രീരാമാണ്.
അനുപമ പരമേശ്വരന്റെ ബട്ടര്‍ഫ്ലൈയുടെ സംഗീതം അര്‍വിസാണ് നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് ചിത്രയ്!ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഒരു ഗാനം ആലപിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ബട്ടര്ഫ്ലൈക്കുണ്ട്. സൗണ്ട് ഇഫക്റ്റ്സ് എതിരാജ്. കലാസംവിധാനം വിജയ് മക്കേന, ഡബ്ബിംഗ് എന്‍ജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ നായികയായ ബട്ടര്‍ഫ്ലൈ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...