Malayalam
മാത്യുവിന്റെ ആ മാസ് ഡയലോഗ്; ‘ജയിലര്‍’ ഒമര്‍ ലുലു സംവിധാനം ചെയ്താല്‍ ഇങ്ങനെയിരിക്കും!
മാത്യുവിന്റെ ആ മാസ് ഡയലോഗ്; ‘ജയിലര്‍’ ഒമര്‍ ലുലു സംവിധാനം ചെയ്താല്‍ ഇങ്ങനെയിരിക്കും!
സമീപകാലത്ത് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രജനികാന്തിന്റെ ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്താടിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ്. രജനികാന്തിനൊപ്പം കട്ടക്ക് നിന്ന് വിനായകന്‍ കസറിയ ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു.
കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തിയത്. മത്യു എന്ന ഈ കഥാപാത്രത്തിന് അത്രത്തോളം വരവേല്‍പ്പ് സിനിമാസ്വാദകരും ആരാധകരും നല്‍കിയിരുന്നു. ഈ അവസരത്തില്‍ ജയിലര്‍ ഒമര്‍ ലുലു സംവിധാനം ചെയ്താല്‍ മോഹന്‍ലാലിന്റെ ഒരു മാസ് ഡയലോഗ് എങ്ങനെ ആകുമെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.
മാത്യുവിന്റെ ഇന്‍ട്രോ സീനിലെ ‘നീ പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്താ നിന്നെ ഡിന്നറിന് കൂട്ടിയിട്ട് പോകുമോ..എന്താ മോനേ..’, എന്ന ഡയലോഗ് ആണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തിലേയ്ക്ക് സോഷ്യല്‍ മീഡിയ മാറ്റിയിരിക്കുന്നത്. ‘അപ്പോ നീ പറഞ്ഞില്ലെങ്കില്‍..ഞാന്‍ എന്താ നിന്നേം കൊണ്ട് ഗോവയില്‍ മസാജിങ്ങിന് പോവോ..എന്താ ബഡി’, എന്നാണ് സോഷ്യല്‍ മീഡിയ ഡയലോഗ്.
ഇതിന്റെ ട്രോള്‍ കാര്‍ഡ് ഒമര്‍ ലുലുവും പങ്കുവച്ചിട്ടുണ്ട്. ‘എന്താ ബഡി.. ഇത് ഒരു വെഡ്ഡിങ്ങ് സോങ്ങ് കൂടി വേണ്ടേ എന്റെ പടത്തില്‍’, എന്നാണ് ഒമര്‍ കാര്‍ഡിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ‘ഹുക്കും.. ഒമറിക്കാ ഹുക്കും’, എന്നാണ് ചിലര്‍ കുറിക്കുന്നത്. അതേസമയം, ബാബു ആന്റണിയെ നായകനാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ സിനിമ എന്തായി എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
ജയിലര്‍ റിലീസ് വേളയില്‍ ഒമര്‍ കുറിച്ച് വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ഓഫീസ് കളക്ഷന്‍ വന്നേനെ എന്നും ഒമര്‍ പറഞ്ഞിരുന്നു.
