
News
തിരുവനന്തപുരത്ത് എത്തി തലൈവര്‍; തടിച്ചു കൂടി ആരാധകര്‍
തിരുവനന്തപുരത്ത് എത്തി തലൈവര്‍; തടിച്ചു കൂടി ആരാധകര്‍

‘തലൈവര്‍ 170’ എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തി തലൈവര്‍ രജനികാന്ത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എത്ര ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് എന്ന് വ്യക്തമല്ല. 10 ദിവസത്തോളമുണ്ടാകുമെന്നാണ് വിവരം.
ചിത്രത്തിലെ വന്‍ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ജയ് ഭീം എന്ന സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകനാണ് ജ്ഞാനവേല്‍.
ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഇതുവരെ പ്രത്യക്ഷപ്പെടാത്ത വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം മലയാളത്തിലെ ലേഡി സൂപ്പര്‍താരം മഞ്ജു വാര്യര്‍ ഭാഗമാകുമെന്ന് നിര്‍മ്മതാക്കള്‍ അറിയിച്ചിരുന്നു. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’. ധനുഷ് നായകനായ അസുരനിലും, അജിത്ത് പ്രധാന വേഷത്തില്‍ എത്തിയ തുനിവിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്.
മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയന് എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയില്‍ ലീഡ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം ബാഹുബലി താരം റാണയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. റാണ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’. നേരത്തെ ഇദ്ദേഹം അഭിനയിച്ച ബഹുബലി അടക്കം ബിഗ് ബജറ്റ് ചിത്രങ്ങള്‍ തമിഴില്‍ ഡബ്ബ് ചെയ്ത് എത്തിയിട്ടുണ്ട്.
നേരത്തെ തെലുങ്ക് താരം നാനി ചെയ്യാനിരുന്ന വേഷമാണ് റാണ ചെയ്യുന്നത് എന്ന ചില റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഫഹദ് പ്രധാന വേഷത്തില്‍ എത്തും എന്ന് വിവരങ്ങളുണ്ട്. എന്നാല്‍ കുറച്ച് ദിവസം നീളുന്ന സ്റ്റാര്‍ കാസ്റ്റ് പുറത്തുവിടല്‍ പുരോഗമിക്കുമ്പോള്‍ ഇത് സത്യമാണോ എന്ന് അറിയാം.
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഒരു പച്ചയായ സിനിമാക്കാരൻ. താര പുത്രനെന്ന ലേബലില്ലാതെ , തന്റെ കഠിനാധ്വാനവും...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...