
Bollywood
സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖ് ഖാന് ശ്രമിച്ചത്; വിവേക് അഗ്നിഹോത്രി
സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖ് ഖാന് ശ്രമിച്ചത്; വിവേക് അഗ്നിഹോത്രി
Published on

ഷാരൂഖ് ഖാന് ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചിത്രങ്ങള്‍ എല്ലാം അതിഭാവുകത്വം നിറഞ്ഞവയാണ്. ഇതിനേക്കാള്‍ നന്നായി ഷാരൂഖ് ഖാന് സിനിമകള്‍ ചെയ്യാന്‍ കഴിയും എന്നാണ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരിക്കുന്നത്.
‘ഈയിടെ ഞാന്‍ കണ്ട ഷാരൂഖ് ഖാന് ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണ്. ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല.’
‘അതൊരു മുഖസ്തുതിയാണെന്നേ പറയാനാകൂ. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് വിവേക് അഗ്നിഹോത്രി ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘ജവാന്’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന് ആരോപിച്ചിരുന്നു.
ജവാന് സിനിമ തിയേറ്ററില്‍ തുടരുന്നതിനിടെയാണ് വാക്സിന് വാറും റിലീസിനെത്തുന്നത്. തന്റെ സിനിമ ഒരിക്കലും ജവാന് മുകളില്‍ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുന്‍പ് വിവേക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
അതേസമയം, വിവേകിന്റെ വാക്സിന് വാര് ബോക്സ് ഓഫീസ് കളക്ഷന്‍ നേടാനാകാതെ കൂപ്പുകുത്തുകയാണ്. ഇന്ത്യയില്‍ ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ 1000 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...