Connect with us

താങ്കള്‍ എപ്പോഴെങ്കിലും പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നോ; വീണ്ടും വൈറലായി ദിലീപിന്റെ മറുപടി

Malayalam

താങ്കള്‍ എപ്പോഴെങ്കിലും പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നോ; വീണ്ടും വൈറലായി ദിലീപിന്റെ മറുപടി

താങ്കള്‍ എപ്പോഴെങ്കിലും പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നോ; വീണ്ടും വൈറലായി ദിലീപിന്റെ മറുപടി

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായി തന്റെ കരിയര്‍ തുടങ്ങിയ ദിലീപ് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്.

എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.

ദിലീപിനെതിരെ വിമര്‍ശനങ്ങള്‍ വന്നതോടെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ ആണ് ദിലീപിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഒരു ആരോപണം ആയിരുന്നു നടന്‍ പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് പല തവണ ശ്രമിച്ചിട്ടുണ്ട് എന്നത്. വലിയ രീതിയില്‍ തന്നെ ഇത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒരു അഭിമുഖത്തില്‍ മല്ലിക സുകുമാരനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

അങ്ങനെ ഒരിക്കലും പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ട് എന്ന് പറയുന്ന ആരോപണത്തോട് തനിക് യാതൊരു തെളിവും ഇല്ലാതെ യോജിക്കാന്‍ കഴിയില്ല എന്നും അത്ര ശത്രുത ഒന്നും വരേണ്ട കാര്യമില്ല എന്നുമാണ് മല്ലിക സുകുമാരന്‍ പ്രതികരിച്ചത്. എന്നാല്‍ അതിനു ശേഷം ഒരു അഭിമുഖത്തില്‍ അവതാരകന്‍ ദിലീപിനോട് തന്നെ ഈ ആരോപണത്തെ കുറിച്ച് ചോദിച്ചിരുന്നു. താങ്കള്‍ എപ്പോഴെങ്കിലും പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നോ എന്നാണ് അവതാരകന്‍ ദിലീപിനോട് ചോദിച്ചത്.

അതിനു ദിലീപിന്റെ മറുപടി ഇങ്ങനെ, ഞാന്‍ എന്റെ സിനിമ ചെയ്യുന്നു, പൃഥ്വിരാജ് അദ്ദേഹത്തിന്റെ സിനിമ ചെയ്യുന്നു. പല സിനിമകളും ഞാന്‍ ചെയ്താലേ നന്നാവൂ എന്ന് പറഞ്ഞു വരുന്നവര്‍ ആണ് കൂടുതലും. ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് ഒരു ചിത്രം പൃഥ്വിരാജിനെ വെച്ച് ചെയ്യാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അത് വേണ്ട അത് ഞാന്‍ ചെയ്യാം എന്നു ഞാന്‍ പറയുമ്പോള്‍ ആണ് പൃഥ്വിരാജിനെ ഒതുക്കുക എന്ന് പറയുന്നത്.

എന്നാല്‍ ഞാന്‍ ഇന്ന് വരെ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. പൃഥ്വിരാജ് അദ്ദേഹത്തിന് പറ്റിയ സിനിമകള്‍ ചെയ്യുന്നു, ഞാന്‍ എനിക്ക് പറ്റിയ സിനിമകള്‍ ചെയ്യുന്നു. രണ്ടും രണ്ടു തരത്തില്‍ ഉള്ള സിനിമകള്‍ ആണ് എന്നുമാണ് ദിലീപ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.

കഴിഞ്ഞദിവസമായിരുന്നു ആറന്മുള തേവര്‍ക്ക് മുന്‍പില്‍ ദിലീപ് വള്ളസദ്യ വഴിപാട് അര്‍പ്പിക്കാനെത്തിയത്. ദിലീപിന്റെ ആത്മമിത്രം ശരത്തിനും മറ്റുസുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത് നേര്യത് പുതച്ചുകൊണ്ട് ക്ഷേത്രത്തില്‍ എത്തിയ ദിലീപിന്റെ കഴുത്തില്‍ ഒരു കറുത്ത സഞ്ചിയും കാണാമായിരുന്നു. അതില്‍ നിന്നും പുത്തന്‍ നോട്ടുകള്‍ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തര്‍ക്കായി നല്‍കുന്ന താരത്തിന്റെ വീഡിയോയും വൈറലായിരുന്നു.

അതേസമയം, ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.

അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്. കൂടാതെ എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിന്റെ അണിയറയിലുള്ള ഒമറ്റൊരു ചിത്രം.

1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

More in Malayalam

Trending