വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വർഷം സിനിമ തൊടാൻ സമ്മതിച്ചിരുന്നില്ല;എനിക്ക് ആ അകൽച്ച ഉണ്ടായിരുന്നു’,; സുരേഷ് ഗോപി
Published on

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്കിയ താരമാണ് സുരേഷ് ഗോപി. ]. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ആരാധകര്‍.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷുംകഴിഞ്ഞ ഏഴ് വർഷത്തോളമായി സിനിമയിൽ സജീവമാണ് . എന്നാൽ എടുത്ത് പറയത്തക്ക വിജയങ്ങളോ മികച്ച സിനിമകളോ ഗോകുലിന് ലഭിച്ചിട്ടില്ല. അച്ഛന്റെ യാതൊരു പിന്തുണയുമില്ലാതെയാണ് താൻ സിനിമയിലേക്ക് വന്നതെന്ന് ഗോകുൽ മുൻപ് പറഞ്ഞിട്ടുണ്ട്.
വർഷങ്ങളായി മകൻ സിനിമയിൽ ഉണ്ടെങ്കിലും ഗോകുലിനെ കുറിച്ചോ ഗോകുലിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അച്ഛൻ എന്ന നിലയിലോ ഒരു നടൻ എന്ന നിലയിലോ സുരേഷ് ഗോപി അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല. എന്നാൽ ഒരിക്കൽ സുരേഷ് ഗോപി മകന്റെ അഭിനയത്തെ കുറിച്ചൊക്കെ സംസാരിച്ചിട്ടുണ്ട്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. ഗോകുലിന്റെ ആദ്യ സിനിമ കണ്ടതിനെക്കുറിച്ചും മകന്റെ അഭിനയത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഗോകുലിന്റെ സിനിമകളിൽ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്. എനിക്ക് തീയറ്ററിൽ പോകാൻ ഇഷ്ടമായിരുന്നില്ല. അവന്റെ അമ്മയെന്നോട് വന്നിട്ട് അവന്റെ വിഷമത്തെക്കുറിച്ച് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പോയത്. എനിക്ക് തന്നെ മാനസികമായ ഒരു അകൽച്ച സിനിമയോട് വന്നുപോയ സമയമായിരുന്നു അത്. വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വർഷം സിനിമ തൊടാൻ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ അകൽച്ച ഉണ്ടായിരുന്നു’,
ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല. പക്ഷെ ആ സമയത്ത് അവന്റെ അമ്മ എന്നോട് വന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് മുഴുവൻ അവന്റെ ഭാഗത്ത് നിന്നായിരുന്നു. ഞാൻ ആ മകൻ ആണെങ്കിൽ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും അല്ലെങ്കിൽ എത്രത്തോളം വേദന ആയിരിക്കും അച്ഛൻ തന്റെ സിനിമ കാണാത്തത് എന്ന് ഞാൻ ചിന്തിച്ചു. എന്നിട്ട് ഞാൻ പോയി സിനിമ കണ്ടു’,
‘പക്ഷെ എന്നിട്ടും അവനെ വിളിച്ച് ഒരു അഭിപ്രായം പോലും ഞാൻ പറഞ്ഞില്ല. അത് എന്റെ ക്രൗര്യം ആയിരിക്കും. അവന്റെ അമ്മയോട് ഞാൻ പോയി പറഞ്ഞു, അവന്റെ സിനിമ കൊള്ളാം, അവൻ നല്ല ആക്ടർ ആണ് കേട്ടോ എന്ന്. ഞാൻ കൈയൊക്കെ കെട്ടി നിന്നിട്ടാണ് ഇത് പറഞ്ഞത്. അവളും തിരിച്ചു അതുപോലെ നിന്നിട്ട് ചോദിച്ചു, ഇത് ഒന്ന് അവനെ വിളിച്ചു പറഞ്ഞൂടെ എന്ന്. എന്തോ എനിക്ക് അത് മാത്രം അങ്ങോട്ട് പറ്റുന്നില്ല അതാണ് സത്യം’, സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും ഇപ്പോൾ സിനിമയിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയാണ് ഗോകുൽ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഗോകുൽ സുരേഷ് എത്തിയത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...