Connect with us

കാത്തിരിപ്പിന് വിരാമം; മരക്കാരറിന് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്; പുത്തൻ അപ്ഡേറ്റ്

Movies

കാത്തിരിപ്പിന് വിരാമം; മരക്കാരറിന് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്; പുത്തൻ അപ്ഡേറ്റ്

കാത്തിരിപ്പിന് വിരാമം; മരക്കാരറിന് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്; പുത്തൻ അപ്ഡേറ്റ്

മലയാളികളുട ഇഷ്ട കോമ്പോയാൻ മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ട് കേട്ട് വീണ്ടും ഒന്നിക്കുകയാണ്. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്ത വർഷം ആരംഭിക്കുമെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. ഹരം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് എംജി നല്‍കുന്ന സൂചന. പ്രിയദർശനും മോഹൻലാലിനും ഒപ്പമുള്ള കാരിക്കേച്ചറുമായാണ് പുതിയ സിനിമ വിശേഷം അദ്ദേഹം പങ്കുവച്ചത്.

പിന്നാലെ നിരവധി പേരാണ് ആശംസകളും കമന്റുകളുമായി രം​ഗത്ത് എത്തിയത്. മോഹൻലാലിന് വേണ്ടി ഒട്ടനവധി ​സൂപ്പർ ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച എംജി ശ്രീകുമാറിന് ചിത്രത്തിലെ റോൾ എന്താണ് എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. അഭിനേതാവാണോ, സംഗീത സംവിധായകനാണോ, നിര്‍മാതാവാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇക്കാര്യത്തില്‍ വരും നാളുകളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശന്‍റെ നൂറാമത്തെ ചിത്രമായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍, ബറോസ്, വൃഷഭ, റാം തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിനും മറ്റുമായി കാത്തിരിക്കുന്ന സിനിമകള്‍. വാലിബന്‍ 2024 ജനുവരി 25നും ബറോസ് ഈ വര്‍ഷം ക്രിസ്മസ് റിലീസ് ആയും തിയറ്ററില്‍ എത്തും.

Continue Reading
You may also like...

More in Movies

Trending

Recent

To Top