
Actor
വിജയുടെ പ്രതിഫലം 200 കോടി?; സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുന്നുവെന്ന് മീശ രാജേന്ദ്രന്
വിജയുടെ പ്രതിഫലം 200 കോടി?; സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുന്നുവെന്ന് മീശ രാജേന്ദ്രന്

തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. അവസാനം അഭിനയിച്ച വാരീസിന് വിജയ് 150 കോടിക്ക് അടുത്താണ് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട് വന്നത്. പിന്നാലെ ഇപ്പോള്‍ അഭിനയിക്കുന്ന ലിയോയില്‍ ഇത് 180 കോടിയിലേറെയാണ് എന്നാണ് വിവരം. അതേ സമയം വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 ല്‍ വിജയ് പ്രതിഫലം 200 കോടിയ്രാണ് എന്നും റിപ്പോര്‍ട്ട് വന്നു. അതായത് തമികത്തെ ഏറ്റവും വിലയേറിയ താരമാണ് ഇപ്പോള്‍ വിജയ്.
എന്നാല്‍ വിജയ് വാങ്ങുന്ന ശമ്പള കണക്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന് മീശ രാജേന്ദ്രന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ രാജേന്ദ്രന് വിജയ് തന്നെ സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുകയാണ് എന്നാണ് പറയുന്നത്.
‘ആദ്യമായി വിജയ് 70 കോടിക്ക് മുകളില്‍ ശമ്പളം വാങ്ങിയ ചിത്രം പുലിയാണ്. സിമ്പുദേവന് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് സെല്‍വ കുമാറാണ്, ആരാണ് സെല്‍വ കുമാര്‍ അയാള്‍ വിജയിയുടെ മാനേജറാണ്. വിജയ് മനേജറിന് ഇത്രയും പണം സിനിമ നിര്മ്മിക്കാനുണ്ടാകുമോ.? ഇല്ല ശരിക്കും അത് വിജയിയുടെ പണമാണ്.
പിന്നെ വിജയ് അഭിനയിച്ച് വലിയ ശമ്പളം വാങ്ങിയ ചിത്രമാണ് മാസ്റ്റര്‍, അത് നിര്‍മ്മിച്ചത് ആരാണ് സേവ്യര്‍ ബ്രിട്ടോയാണ്. അത് ആരാണ് വിജയിയുടെ അമ്മാവനാണ്. ആ പണവും വിജയിയുടെയാണ്. അതായത് സ്വന്തം പണം ചിലവാക്കി പടം എടുത്ത് അതില്‍ താന്‍ ഇത്ര ശമ്പളം വാങ്ങിയെന്ന് പറഞ്ഞ് വിജയ് മാര്‍ക്കറ്റ് ഉണ്ടാക്കുകയാണ്’ മീശ രാജേന്ദ്രന് ആരോപിക്കുന്നു.
അതേ സമയം മീശ രാജേന്ദ്രനെതിരെ വിജയ് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ രണ്ട് പടങ്ങള്‍ വിജയ് സ്വന്തം ശമ്പളം പ്രഖ്യാപിച്ചു എന്ന് പറയുമ്പോള്‍ ബാക്കിയുള്ള നിര്‍മ്മാതാക്കള്‍ വെറും മണ്ടന്മാരാണോ എന്നതാണ് ചോദ്യം. അതേ സമയം അടുത്തിടെ ‘സൂപ്പര്‍ താരം ആര്’ എന്ന വിവാദം ശക്തമായതിന് പിന്നാലെ
കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രന് അടുത്തിടെ വിജയിയെ വിമര്‍ശിച്ച് എത്തിയിരുന്നു. അടുത്ത സൂപ്പര്‍ സ്റ്റാറായി വിജയിയെ ഉയര്‍ത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടര്‍ന്നായിരുന്നു ഇത്. വിജയ്യും രജനികാന്തും തമ്മില്‍ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രന് പറയുന്നത്.
രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമല്‍സാറും രജനി സാറും തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. രജനിസാറിന്റെ ജയിലര്‍ നേടിയ കളക്ഷന്‍ വിജയുടെ ലിയോ മറികടന്നാല്‍ എന്റെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രന് വെല്ലുവിളിച്ചു. പ്രസ്താവന വൈറലായതോടെ വിജയ് ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...