Connect with us

പദവിയ്ക്ക് വേണ്ടിയല്ല നിന്നത്, ഞാന്‍ ചോദിച്ചാല്‍ അത് കിട്ടും; എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്‌കാരമാണ് തന്റേതെന്ന് ഭീമന്‍ രഘു

News

പദവിയ്ക്ക് വേണ്ടിയല്ല നിന്നത്, ഞാന്‍ ചോദിച്ചാല്‍ അത് കിട്ടും; എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്‌കാരമാണ് തന്റേതെന്ന് ഭീമന്‍ രഘു

പദവിയ്ക്ക് വേണ്ടിയല്ല നിന്നത്, ഞാന്‍ ചോദിച്ചാല്‍ അത് കിട്ടും; എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്‌കാരമാണ് തന്റേതെന്ന് ഭീമന്‍ രഘു

കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഏറെ വിവാദമാണ് ഇതിന് ശേഷം പല കോണില്‍ നിന്നുമുണ്ടായത്. അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് പലകോണില്‍ നിന്നും ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടെ ഏവരുടെയും കണ്ണുടക്കിയത് നടന്‍ ഭീമന്‍ രഘുവിലേയ്ക്കാണ്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ എഴുന്നേറ്റ് നിന്ന ഭീമന്‍ രഘുവിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ചടങ്ങിനിടെ 15 മിനിറ്റോളം ആയിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇത്രയും സമയവും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റ് നിന്നാണ് ഭീമന്‍ രഘു പ്രസംഗം കേട്ടത്. മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിന് മുന്നിലെത്തിയതും നടന്‍ എഴുന്നേറ്റ് നിന്നു. കാണികള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നിന്ന ഭീമന്‍ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

പിന്നാലെ ഭീമന്‍ രഘുവിനെ ട്രോളി നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ച് പറയുകയാണ് നടന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

എഴുന്നേറ്റ് നിന്നാല്‍ എന്താണ് കുഴപ്പം. മുതിര്‍ന്ന അല്ലെങ്കില്‍ നമ്മള്‍ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല്! എഴുന്നേറ്റ് നില്‍ക്കണമെന്നാണ് എന്നെ എന്റെ കുടുംബത്തില്‍ നിന്നും പഠിപ്പിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ കാലില്‍ മുകളില്‍ കാലുകയറ്റിയിരുന്ന ഞാന്‍ നോര്‍മലായി ഇരുന്നു. കൂടാതെ അദ്ദേഹം എന്നെ നോക്കി ചിരിച്ചു. എന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി.

അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹവും ഞാനും ചെറിയ വ്യത്യാസമെ ഉള്ളൂ. അദ്ദേഹം സംസാരിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കണോ ഇരിക്കണോ. എന്തായാലും എന്റെ സംസ്‌കാരം അനുസരിച്ച് ഞാന്‍ എഴുന്നേറ്റ് നിന്നു. ആള്‍ക്കാര്‍ ഇതിനെ ട്രോള്‍ ചെയ്യുന്ന കാര്യത്തില്‍ പരാതിയൊന്നും ഇല്ല. അത് നല്ല കാര്യം അല്ലെ. അത് കൊണ്ട് ഈ സംഭവം എത്ര സ്ഥലത്താണ് എത്തിയത്.

എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്‌കാരമാണ് എന്റേത്. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ എന്റെ അച്ഛന്‍ സംസാരിക്കുന്നത് പോലെ തോന്നി അത് കൊണ്ട് എഴുന്നേറ്റു. അത് പ്രിപ്പേയര്‍ ചെയ്ത് വന്ന് ചെയ്തതൊന്നും അല്ല. അപ്പോള്‍ തോന്നി അത് ചെയ്തു. എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് എനിക്ക് തോന്നിയില്ല. കാരണം ഒരോരുത്തരുടെയും ചിന്തയല്ലെ. ഇരിക്കാന്‍ ഒരു പദവിക്ക് വേണ്ടിയാണ് ഇപ്പോള്‍ നിന്നത് എന്ന വിമര്‍ശനം ശരിയല്ല. ഞാന്‍ ചോദിച്ചാല്‍ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ല. അതിന്റെ പേരില്‍ കളിയാക്കിയാല്‍ സന്തോഷമാണ്.

നാല്‍പ്പത് കൊല്ലമായി സിനിമയില്‍ ഉള്ള എന്നെ ലോകത്ത് എവിടെ പോയാലും ആളുകള്‍ തിരിച്ചറിയും. അതിനാല്‍ തന്നെ ഞാന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ല. അതേ സമയം ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോയാല്‍ എഴുന്നേറ്റ് നില്‍ക്കുമോ എന്ന് പറയാന്‍ സാധിക്കില്ല. അതെല്ലാം അന്നത്തെ സാഹചര്യം പോലെയിരിക്കും. ഞാന്‍ രാഷ്ട്രീയത്തില്‍ കോമഡിയാണ് എന്ന് പറയുന്നവര്‍ അത്തരത്തില്‍ കാണട്ടെ, സീരിയസ് ആണെന്ന് പറയുന്നവര്‍ അത്തരത്തില്‍ എടുക്കട്ടെയെന്നും സംഭവത്തില്‍ ഭീമന്‍ രഘു പ്രതികരിച്ചു.

More in News

Trending

Uncategorized