നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ചയാണ് വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
രഞ്ജിത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ ചെയര്മാന് കെ.പി. അനില്‍ദേവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോന് പ്രസംഗിക്കും.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം ചിത്രീകരിച്ച ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയെ ‘ചവറ്’ എന്ന് രഞ്ജിത്ത് അധിക്ഷേപിച്ചതായും ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ അദ്ദേഹം ഇടപെട്ടതായും സംവിധായകന് വിനയന് ആരോപിച്ചിരുന്നു. ”കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കം ആറാട്ടുപുഴ വേലായുധപ്പണിക്കരില്‍നിന്നാണ്. ഈ ഇതിഹാസ നായകനെയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് ആക്ഷേപിച്ചത്.
രഞ്ജിത് അക്കാദമി ചെയര്മാന് സ്ഥാനത്ത് തുടരുന്നത് സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി. അനില്‍ദേവ് പറഞ്ഞു. സാമൂഹിക മുന്നേറ്റ മുന്നണി ആലുവ യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഷാജി, ട്രഷറര്‍ കെ.കെ. മോഹനന്, ചേര്‍ത്തല തപോവനം ശ്രീനാരായണ ധര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രണവ് സ്വരൂപാനന്ദ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...