
Malayalam Breaking News
” ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട ” – അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
” ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട ” – അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
Published on

By
” ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട ” – അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
പി കെ ശശി എം എൽ എ വിവാദത്തിൽ നടപടി ക്രമങ്ങൾ നീട് പോകുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്ത്. എം.എൽ.എയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് അരുൺ ഗോപി പ്രതികരിച്ചത് .
ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ കാട്ടിയ താല്പര്യം മറ്റുചിലർ ഉൾപ്പെടുമ്പോൾ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തുറന്നടിച്ചത്. പോസ്റ്റില്‍ സിനിമയിലെ വനിതാ സംഘടനയേയും പരോക്ഷമായി അരുണ്‍ ഗോപി വിമര്‍ശിച്ചിട്ടുണ്ട്.
‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവൃതത്തിൽ…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.’–അരുൺ ഗോപി പറയുന്നു.
അതേ സമയം യുവതിയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പാര്‍ട്ടി തലത്തിലുള്ള നടപടി ഉണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി. പി.കെ. ശശി എംഎൽഎയ്ക്കെതിരായ പരാതി യുവതി സമ്മതിച്ചാല്‍ പൊലീസിനു കൈമാറുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കിയിട്ടുണ്ട്.
arun gopis viral facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...