
Actor
ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല, എന്റെ ഇംഗ്ലീഷ് നല്ലതായിരുന്നില്ല; വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല, എന്റെ ഇംഗ്ലീഷ് നല്ലതായിരുന്നില്ല; വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ഹോളിവുഡിൽ പ്രധാന വേഷം ചെയ്യാൻ അവസരം ലഭിച്ചിതിനെ കുറിച്ചും അത് നിരസിക്കേണ്ടി വന്നതിനെ കുറിച്ചും ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
‘ടോപ്പ് ഗൺ, ഡേയ്സ് ഓഫ് തണ്ടർ, ട്രൂ റൊമാൻസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകൻ അന്തരിച്ച ടോണി സ്കോട്ടിൽ നിന്ന് കൗതുകകരമായ ഓഫർ എനിക്ക് ലഭിച്ചു. ഹനുമാനെ കേന്ദ്രീകരിച്ച് ഒരു സൂപ്പർഹീറോ സിനിമയ്ക്കായിരുന്നു സ്കോട്ട് ഹനുമാൻ സിനിമയാക്കാൻ പദ്ധതിയിട്ടത്. ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് സിനിമ വിഭാവനം ചെയ്തത്. ഹനുമാന്റെ വാൽ യുദ്ധത്തിനുള്ള ശക്തമായ ആയുധമായി മാറുന്നു. ആശയത്തിന്റെ അതിമനോഹരമായ അവതരണത്തിന് ഞാൻ അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചിരുന്നു. എന്നാൽ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഇംഗ്ലീഷ് നല്ലതായിരുന്നില്ല, അവർ എനിക്ക് ഒരു ഊമയുടെ വേഷം നൽകിയാൽ, ഒരുപക്ഷേ ഞാൻ സിനിമ ചെയ്തേനെ,’ ചലച്ചിത്ര നിരൂപകൻ തരൺ ആദർശുമായുള്ള സംഭാഷണത്തിനിടെ ഷാരൂഖ് വെളിപ്പെടുത്തി.
അതേസമയം, ഷാരൂഖ് ചിത്രം ജവാൻ മൂന്നാം ദിനം പിന്നിടുമ്പോൾ ആഗോളതലത്തിൽ 300 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. ഷാരൂഖിന്റെ തന്നെ പഠാനെയും സണ്ണി ഡിയോളിന്റെ ഗദർ 2-നെയും മറികടന്നുകൊണ്ടാണ് ജവാന്റെ നേട്ടം. 75 കോടി കളക്ഷന് എന്ന ചരിത്ര വിജയം നേടിയ ജവാൻ രണ്ടാം ദിനം 53 കോടിയും ആഗോളതലത്തിൽ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ജവാൻ ഇതുവരെ നേടിയത് 202.73 കോടിയാണ്.
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...