
News
പൊലീസിന് തടയാമെങ്കില്‍ തടയട്ടെ, റോഡില്‍ കിടന്ന് പ്രതിഷേധിച്ച പവണ് കല്യാണിനെ അറസ്റ്റ് ചെയ്ത് പോലീസ്
പൊലീസിന് തടയാമെങ്കില്‍ തടയട്ടെ, റോഡില്‍ കിടന്ന് പ്രതിഷേധിച്ച പവണ് കല്യാണിനെ അറസ്റ്റ് ചെയ്ത് പോലീസ്

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള നാടകീയ സംഭവങ്ങള്‍ തുടരുന്നതിനിടെ ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച നടനും ജനസേനാ പാര്‍ട്ടി നേതാവും കൂടിയായ പവന് കല്യാണിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടര്‍ന്ന് വാഹനവ്യൂഹത്തില്‍ നിന്ന് ഇറങ്ങി പവന് കല്യാണ്‍ നടക്കാന്‍ തുടങ്ങി.
ഇതും പൊലീസ് തടഞ്ഞതോടെ പവന് കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പവന് കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിജയവാഡയിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ശ്രമിച്ച പവന് കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു.
ആന്ധ്ര – തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവന് കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവന് കല്യാണ്‍ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര തെലങ്കാന അതിര്‍ത്തിയില്‍ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവന് കല്യാണ്‍ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസിന് തടയാമെങ്കില്‍ തടയട്ടെ എന്നും പവന് കല്യാണ്‍ വെല്ലുവിളിച്ചിരുന്നു.
അതേസമയം, സ്കില്‍ ഡെവലെപ്മെന്റ് പദ്ധതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. കേസില്‍ 37ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015ല്‍ അന്നത്തെ ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയല്‍ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി ആദ്യഗഡു എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയ കുറിപ്പ് സിഐഡി വിഭാഗം പുറത്തുവിടുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ എട്ട് മണിക്കൂറുകള്‍ പിന്നിട്ടതോടെ എസിബി കോടതി ജഡ്ജിയുടെ വസതിയില്‍ ജാമ്യാപേക്ഷയുമായി എത്തി അഭിഭാഷകര്‍ എത്തി.
എന്നാല്‍ ജഡ്ജിയുടെ വസതിയിലേക്ക് ഇപ്പോള്‍ അഭിഭാഷകര്‍ക്ക് പ്രവേശിക്കാനാകില്ലെന്ന് പൊലീസ് നിലപാടെടുത്തു. ചോദ്യം ചെയ്യലിന് ശേഷം നായിഡുവിനെ കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചത്. തുടര്‍ന്ന് അഭിഭാഷകരും പൊലീസും തമ്മില്‍ ജഡ്ജിയുടെ വസതിക്ക് മുന്നില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...