Connect with us

365 ദിവസം കൊണ്ട് 777 സിനിമകള്‍ കണ്ട അമേരിക്കന്‍ സ്വദേശിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്

News

365 ദിവസം കൊണ്ട് 777 സിനിമകള്‍ കണ്ട അമേരിക്കന്‍ സ്വദേശിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്

365 ദിവസം കൊണ്ട് 777 സിനിമകള്‍ കണ്ട അമേരിക്കന്‍ സ്വദേശിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്

ഒരു വര്‍ഷം 777 സിനിമകള്‍ കണ്ട് തീര്‍ത്ത അമേരിക്കന്‍ സ്വദേശിക്ക് ലോക റെക്കോര്‍ഡ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം 2022 ജൂലൈ മുതല്‍ 2023 ജൂലൈ വരെ 365 ദിവസങ്ങള്‍ കൊണ്ട് ഇദ്ദേഹം 777 സിനിമകളാണ് കണ്ടുതീര്‍ത്തത്. അമേരിക്കന്‍ സ്വദേശിയും 32 കാരനുമായ ബഫ് സാച്ച് സ്വോപ്പ് ആണ് ഇത്തരത്തില്‍ കൗതുകകരമായ ഒരു നേട്ടം സ്വന്തമാക്കികൊണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മുന്‍പ് ഈ റെക്കോര്‍ഡ് ഫ്രാന്‍സില്‍ നിന്നുള്ള വിന്‍സെന്റ് ക്രോണ്‍ ആണ് സ്വന്തമാക്കിയിരുന്നത്. ഒരു വര്‍ഷം കൊണ്ട് 715 സിനിമകള്‍ കണ്ടുകൊണ്ടായിരുന്നു വിന്‍സെന്റ് ക്രോണ്‍ ഈ നേട്ടം സ്വന്തം പേരില്‍ ആക്കിയിരുന്നത്. എന്നാല്‍ ക്രോണിന്റെ നേട്ടത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു സാച്ചിന്റെ പുതിയ നേട്ടം.

തനിക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് സിനിമകള്‍ കാണുന്നതെന്നും ഒരു ദിനചര്യപോലെ അതിപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ബഫ് സാച്ച് ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. സിനിമകളില്‍ തുടങ്ങി സിനിമകളില്‍ അവസാനിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി തന്റെ ഓരോ ദിവസമെന്നും ഇദ്ദേഹം പറയുന്നു. എല്ലാ ഭാഷകളിലും വിഭാഗങ്ങളിലും പെട്ട സിനിമകള്‍ താന്‍ കാണാറുണ്ടെന്നും സിനിമ എന്ന മാധ്യമത്തോട് തനിക്ക് വല്ലാത്തൊരു അഭിനിവേശം ആണെന്നും ഇദ്ദേഹം പറയുന്നു.

ഈ റെക്കോര്‍ഡ് നേടുന്നതിന്, എല്ലാ സിനിമകളും പൂര്‍ണ്ണമായും കാണുകയും സിനിമ കാണുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ മൊബൈല്‍ ഫോണില്‍ നോക്കാനോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യാനോ പാടില്ലെന്നതുമാണ് ഇതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് റഫറന്‍സ് ബുക്ക് പറയുന്നത്. അതായത്, സിനിമ കാണുമ്പോള്‍ കാണുന്നയാള്‍ അതിനായി തന്റെ നൂറു ശതമാനവും നല്‍കണം. സിനിമകള്‍ ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും കര്‍ശനമായി വിലക്കിയിരിക്കുന്നു.

ഈ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ പ്രദര്‍ശന സമയത്തും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജോലി ചെയ്യുന്നതിനിടയിലാണ് സാച്ച് ഈ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 6.45 മുതല്‍ ഉച്ചകഴിഞ്ഞ് 2.45 വരെ അദ്ദേഹം ജോലി ചെയ്തു. അതിന് ശേഷം അദ്ദേഹം ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ കാണുന്നതിനായി സമയം മാറ്റിവെച്ചെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പറയുന്നത്.

More in News

Trending

Recent

To Top