
Malayalam
ഉണ്ണി കണ്ണനായി മഹാലക്ഷ്മി; ആരാധകര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി ദിലീപും കാവ്യയും
ഉണ്ണി കണ്ണനായി മഹാലക്ഷ്മി; ആരാധകര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി ദിലീപും കാവ്യയും

കഴിഞ്ഞ ദിവസമായിരുന്നു നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോിച്ചത്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്. ഐതിഹ്യങ്ങള്‍ അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണന് ജനിച്ചത്. ഈ ദിവസം രാജ്യമെമ്പാടുമുള്ള നിരവധി ഭക്തര്‍ ശ്രീകൃഷ്ണനെ ആരാധിക്കുകയും പ്രത്യേകവ്രതം അനുഷ്ഠിക്കുകയും ചെയ്യും. നിരവധി താരങ്ങളാണ് ഈ ദിവസത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി എത്തിയിരുന്നത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന്റെയും കുടുംബത്തിന്റെയും ആശംസയായിരുന്നു.
മകള്‍ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് കാവ്യ മാധവന് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് മാമാട്ടി എന്ന മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നില്ക്കുന്ന മകള്‍ക്കൊപ്പം കളിക്കുന്ന ദിലീപിനെയും കാവ്യ പങ്കുവെച്ച വീഡിയോയില്‍ കാണാം.
മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് വൈറലായത്. മഹാലക്ഷ്മിയാണ് ഫോട്ടോയിലുള്ളതെന്ന് മനസിലാക്കിയെടുക്കാന്‍ സമയമെടുത്തുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ മാധവന് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്.
പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.
മകള്‍ മഹാലക്ഷ്മി യുകെജിയിലാണ് മകള്‍ പഠിക്കുന്നതെന്ന് ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. ദിലീപിനും കാവ്യയ്ക്കുമൊപ്പം എപ്പോഴും യാത്രകളില്‍ മഹാലക്ഷ്മിയും ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മഹാലക്ഷ്മിക്ക് നാല് വയസ് പൂര്‍ത്തിയായി. ഇപ്പോഴും ഒക്കത്ത് കേറിയിരുന്നു കൊഞ്ചലും ലാളനയും നല്കുന്ന ചേച്ചി സ്കൂളില്‍ പോകുമ്പോള്‍ കൂടെ ഇല്ലെങ്കിലും ആദ്യാക്ഷരം കുറിക്കാന്‍ നേരം മൂഡ് ഓഫ് ആയ മഹാലക്ഷ്മിയെ കയ്യിലെടുത്ത് സമാധാനിപ്പിക്കാന്‍ മീനാക്ഷി എത്തിയതിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു.
മഹാലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ചേച്ചി മീനാക്ഷി തന്നെയാണ്. മീനാക്ഷിയുടെ സോഷ്യല്‍മീഡിയ പേജില്‍ നിറഞ്ഞ് നില്ക്കുന്നതും മഹാലക്ഷ്മിയാണ്. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും വിദേശത്ത് പോയപ്പോഴും ഒപ്പം മഹാലക്ഷ്മിയും മീനാക്ഷിയുമുണ്ടായിരുന്നു. ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് സെറ്റില്‍ഡായിരിക്കുന്നത്. ‘എന്റെ അച്ഛന് കോമഡി ഒക്കെ ചെയ്യുന്ന ആളാണ് അറിയാമോ എന്നാണ് അവള് ആളുകളോട് ചോദിക്കുന്നത്. ഭയങ്കര കാന്താരിയാണ്. അവള് തന്നെയാണ് മാമാട്ടി എന്ന പേരിട്ടത്.
മഹാലക്ഷ്മി എന്ന പേര് അവള്‍ക്ക് പറയാന്‍ അറിയാത്തതുകൊണ്ട്…. എന്തുപേര് വീട്ടില്‍ വിളിക്കും എന്ന കണ്ഫ്യൂഷന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്ന് ചോദിക്കുമ്പോള്‍ മഹാലക്ഷ്മി എന്ന് പറയണം എന്നും പഠിപ്പിച്ചുകൊടുത്തു. മഹാലക്ഷ്മി എന്ന പേര് അവള് എല്ലാരോടും മാമാച്ചി എന്നാണ് പറഞ്ഞത്. പിന്നെ എല്ലാരും മാമാട്ടി എന്ന് വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവരും മാമാട്ടി എന്നാണ് വിളിക്കുന്നത്. മീനൂട്ടിയും മാമാട്ടിയും തമ്മില്‍ നല്ല ബോണ്ടാണ്’, എന്നാണ് മക്കളെ കുറിച്ച് സംസാരിച്ച് അടുത്തിടെ ദിലീപ് പറഞ്ഞത്.
അതേസമയം, ദിലീപോ മീനാക്ഷിയോ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോള്‍ മാത്രമാണ് കാവ്യയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് നാല്‍പ്പതിനായിരത്തിന് മുകളില്‍ ലവ് റിയാക്ഷനും തൊള്ളായിരത്തോളം കമന്റുകളും ദിലീപ് പങ്കിട്ട വീഡിയോയ്ക്ക് ലഭിച്ചു. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ കാവ്യാ കുക്കിങ്ങില്‍ അപാര കഴിവ് ഉള്ളവള്‍ ആണെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. എത്ര പേര് വന്നാലും പാചകം ചെയ്യാന്‍ മുമ്പില്‍ തന്നെ കാവ്യ ഉണ്ടാകും എന്നാണ് അഭിമാനത്തോടെ ദിലീപ് പറഞ്ഞത്. തുടക്കത്തില്‍ കാവ്യയ്ക്ക് കുക്കിങ് അറിയില്ലായിരുന്നുവെന്നും പിന്നീട് പഠിച്ച് എടുത്തതാണെന്നും ദിലീപ് തന്നെ പറഞ്ഞിരുന്നു.
ഇത്തവണത്തെ ഓണം ദിലീപിനും കുടുംബത്തിനും ഏറെ സ്പെഷ്യലാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത വോയ്സ് ഓഫ് സത്യനാഥന് ഇപ്പോഴും തിയേറ്ററുകളില്‍ കളിക്കുന്നുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയില്‍ വെച്ചാണ് വോയ്സ് ഓഫ് സത്യനാഥന് കണ്ടത്. അടുത്തിടെയായി സിനിമയുടെ പ്രമോഷനും ചാനല്‍ പരിപാടികളുമെല്ലാമായി ദിലീപ് കേരളത്തില്‍ തന്നെയുണ്ട്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...