എന്റെ കുട്ടികളെ ഞാൻ നോക്കിക്കോളാം; ട്രസ്റ്റിലേക്ക് ആരും പണം അയക്കരുത് ;അഭ്യർത്ഥനയുമായി ലോറൻസ്

തമിഴ് സിനിമകളിൽ മാത്രം തിളങ്ങി നിൽക്കുന്ന താരങ്ങൾ ആണെങ്കിൽ പോലും കേരളത്തിലും മലയാളികൾക്കിടയിലും ഒരു വലിയ ഫാൻ ബേസ് ചില താരങ്ങൾക്ക് ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നൃത്തസംവിധായകൻ, നടൻ, സംവിധായകൻ, സംഗീതസംവിധായകൻ, നർത്തകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ രാഘവ ലോറൻസ്.
പ്രഭുദേവയുടെ ശിഷ്യനായി എത്തിയ ലോറൻസിന് നിരവധി ഡാൻസ് ഗ്രൂപ്പുകൾ ഉണ്ട്. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലോറൻസ് മുൻപന്തിയിൽ തന്നെ ഉണ്ട്. നിരവധി പേർ കൈത്താങ്ങുമായി അദ്ദേഹത്തിന്റെ ട്രസ്റ്റിലേക്ക് പണം അയക്കാറുമുണ്ട്. ഇപ്പോഴിതാ ലോറൻസ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഇനി പണം അയക്കരുതെന്ന് പറയുകയാണ് ലോറൻസ്. ഡാൻസ് മാസ്റ്റർ ആയിരുന്നപ്പോഴാണ് ട്രസ്റ്റ് ആരംഭിക്കുന്നതെന്നും അന്ന് തനിക്ക് പണം ആവശ്യമായിരുന്നു എന്നും താരം പറഞ്ഞു.
രാഘവ ലോറൻസ് പറയുന്നത്
കുറച്ച് നാളുകൾക്ക് മുൻപ് ഞാനൊരു ട്വീറ്റ് ചെയ്തിരുന്നു. എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുതെന്നും എന്റെ കുട്ടികളെ ഞാൻ നോക്കിക്കോളാം എന്നുമായിരുന്നു ട്വീറ്റ്. ഞാൻ ഡാൻസ് മാസ്റ്റർ ആയിരുന്നപ്പോഴാണ് ട്രസ്റ്റ് തുടങ്ങുന്നത്. അറുപത് കുട്ടികളെ കണ്ടെത്തി വീട്ടിൽ വളർത്തി. ഭിന്നശേഷിക്കാരായിട്ടുള്ളവർക്ക് ഡാൻസ് പഠിപ്പിച്ചു. പറ്റുന്ന രീതിയിൽ ഹൃദയ ശസ്ത്രക്രിയകൾക്ക് സഹായിച്ചു. ഇതെല്ലാം ഡാൻസ് മാസ്റ്റർ ആയിരുന്നപ്പോൾ ചെയ്തതാണ്. ആ സമയത്ത് എനിക്ക് പറ്റാവുന്നതിലും അധികം അയപ്പോഴാണ് മറ്റുള്ളവരോട് സഹായം അഭ്യർത്ഥിച്ചത്. ഇപ്പോൾ ഞാൻ ഹീറോ ആയി. മുൻപ് രണ്ട് വർഷത്തിൽ ഒരു പടം മാത്രമായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴത് ഒരു വർഷത്തിൽ മൂന്ന് പടമായി. നല്ല പണം ലഭിക്കുന്നുമുണ്ട്.
എനിക്ക് പണം ലഭിക്കുന്നുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരിൽ നിന്നും വാങ്ങിക്കുന്നതെന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു. നിങ്ങളുടെ പണം വേണ്ട എന്ന് അഹങ്കാരത്തോടെ ഞാൻ പറയുന്നതല്ല. എനിക്ക് ഇതുവരെയും തന്ന പണം നിങ്ങളുടെ വീടിന് ചുറ്റുമുള്ള കഷ്ടപ്പെടുന്ന ട്രസ്റ്റുകൾ നിരവധി ഉണ്ടാകും. അവരെ സഹായിക്കൂ. അവർക്കത് വളരെ ഉപകാരമായിരിക്കും. അവരിലേക്ക് സംഭാവനകൾ അങ്ങനെ വരാറില്ല. ഞാൻ എത്ര പറഞ്ഞാലും എന്നെ സഹായിക്കാനായി ഒത്തിരിപേർ എത്താറുണ്ട്. അതിൽ ഒത്തിരി സന്തോഷം. കഷ്ടപ്പെടുന്നവരെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം. അവരെ സഹായിക്കൂ. അത് നിങ്ങളിൽ സന്തോഷം കൊണ്ടുവരും.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...