രണ്ടരവയസുവരെ ഞാന്‍ വീട്ടിലെ മെയിന്‍ ക്യാരക്ടറായി, ജീവിച്ച് കൊണ്ടിരുന്നപ്പോഴാണ് ദിയ ജനിക്കുന്നത്, എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല” ; അഹാന കൃഷ്‍ണ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്.ഇപ്പോഴിതാ അഹാനയ്ക്ക് പിന്നാലെ അഹാനയുടെ സഹോദരിമാരും സിനിമയിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അഹാനയും കുടുംബവും.
അഹാനയുടേയും സഹോദരിമാരുടേയും പേജുകളും ചാനലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്. ഒരുപാട് പ്രേക്ഷകരുണ്ട് അഹാനയ്ക്കും സഹോദരിമാര്‍ക്കും. താരങ്ങളുടെ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അഹാന. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന മനസ് തുറക്കുന്നത്. .
തന്റെ അനിയത്തി ദിയ കൃഷ്ണ ജനിച്ചപ്പോള്‍ ആദ്യം തനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണ് അഹാന പറയുന്നത്. താനായിരുന്നു അതുവരെ വീട്ടിലെ പ്രധാന ക്യാരക്ടര്‍ എന്നും ദിയ വന്നപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് പോയെന്നുമാണ് അഹാന പറയുന്നത്. അത് വിഷമമായെന്നും തുടര്‍ന്ന് ദിയയെ കുട കൊണ്ട് അടിച്ചുവെന്നുമാണ് അഹാന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”എനിക്കാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇമോഷണല്‍ അറ്റന്‍ഷന്‍ തരുന്നത്. ഹന്‍സിക അമ്മയെ വിളിക്കുമ്പോള്‍ അമ്മ മൈന്‍ഡ് ചെയ്യാറില്ല. അപ്പോള്‍ പെട്ടെന്ന് അവള്‍ പറയും അമ്മാ ഞാന്‍ അമ്മുവാണെന്ന്. അപ്പോള്‍ അമ്മ പെട്ടെന്ന് തിരിഞ്ഞു നോക്കും. അമ്മു പറഞ്ഞാല്‍ എല്ലാം ഈ വീട്ടില്‍ ഓക്കെയാണല്ലോയെന്ന് എന്റെ സഹോദരിമാര്‍ എപ്പോഴും പറയാറുണ്ട്.. ഇമോഷണല്‍ അറ്റന്‍ഷന്‍ എനിക്ക് തന്നെയാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ തന്നിട്ടുള്ളത്” എന്നാണ് അഹാന പറയുന്നത്.
”ദിയ ജനിച്ച സമയത്ത് എനിക്ക് രണ്ടര വയസ് മാത്രമാണ് പ്രായം. അന്ന് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. രണ്ടരവയസുവരെ ഞാന്‍ വീട്ടിലെ മെയിന്‍ ക്യാരക്ടറായി ഇരിക്കുകയായിരുന്നു. ആ ഒരു എനര്‍ജിയില്‍ ഞാനിങ്ങനെ ഒഴുകി ഒഴുകി ആര്‍മാദിച്ച് ജീവിച്ച് കൊണ്ടിരുന്നപ്പോഴാണ് അവള്‍ ജനിക്കുന്നത്. എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല” എന്നാണ് അഹാന പറയുന്നത്.
നായിക സ്ഥാനത്ത് നിന്ന് നമ്മളെ പെട്ടെന്ന് സൈഡ് റോളിലേക്ക് മാറ്റിയ ഫീലായിരുന്നു തനിക്കെന്നാണ് താരം പറയുന്നത്. അവള്‍ ജനിച്ച് ഏഴാമത്തെ ദിവസം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു കുട എടുത്ത് അവളുടെ തലക്ക് അടിച്ചു. അപ്പോള്‍ ഓസി കരയാന്‍ തുടങ്ങി. അമ്മ ഓടിവന്നപ്പോള്‍ ഞാന്‍ അവളുടെ തലക്ക് കുട കൊണ്ട് അടിച്ച കാര്യം പറഞ്ഞുവെന്നും അഹാന പറയുന്നു. താന്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അഹാന പറയുന്നത്.
അന്ന് അമ്മയുടെ അടുത്ത് നിന്ന് എനിക്ക് നല്ല തല്ല് കിട്ടിയെന്നും താരം പറയുന്നു. എന്നാല്‍ പിന്നെ ഞാന്‍ മനസിലാക്കി എന്റെ വീട് ഒരു നഴ്സറി സ്‌കൂള്‍ പോലെയാണെന്ന്. എനിക്ക് പത്ത് വയസ് ഉള്ളപ്പോഴേക്കും എനിക്ക് മൂന്ന് അനിയത്തിമാരുണ്ടായെന്നും താരം പറയുന്നുണ്ട്.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ എന്‍ട്രി. എന്നാല്‍ പിന്നാലെ അഹാന സിനിമയില്‍ നിന്നും ഇടവേളയെടുത്തു. തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് അഹാന തിരികെ വരുന്നത്. പിന്നാലെ ശ്രദ്ധേയയായി മാറുകയായിരുന്നു. അടിയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഷൈന്‍ ടോം ചാക്കോയായിരുന്നു ചിത്രത്തിലെ നായകന്‍. നിരവധി സിനിമകള്‍ അഹാനയുടേതായി പുറത്തിറങ്ങാനുണ്ട്.