സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്; ടിനി ടോം
മലയാള സിനിമയില്‍ മയക്ക് മരുന്ന് ഉപയോഗം സജീവമാണെന്ന തരത്തില്‍ ധാരാളം പേര്‍ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. സിനിമയില്‍ ലഹരിയില്ലെന്ന് പറഞ്ഞാല്‍ അത് വലിയ നുണയായിരിക്കുമെന്നാണ് ടിനി ടോം പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ
സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ടെന്നാണ് ടിനി ടോം അഭിപ്രായപ്പെടുന്നത്. ഈ പോലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.
ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടുമെന്നും ടിനി ടോം പറയുന്നു.
പക്ഷെ കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ഈ ലിസ്റ്റുമായിട്ട് മുന്നോട്ട് പോകാത്തത് എന്നാണ് ടിനി ടോം അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ പിന്നെ ലൊക്കേഷനില്‍ ഫുള്‍ റെയ്ഡും ബഹളവുമായിരിക്കും. നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ലെന്നും ടിനി ടോം തുറന്ന് പറയുന്നു. സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള്‍ പോകുന്ന പല മേഖലകളിലും നമ്മള്‍ ഇതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍
പൊലീസുകാര്‍ പെട്ടെന്ന് ഒരു നടപടിയെടുത്താല്‍ എല്ലാവരും കുടുങ്ങും. കുടുങ്ങലല്ല ഇവിടത്തെ പ്രശ്നം നമ്മുടെ ജീവിതമാണ് കയ്യില്‍ നിന്ന് പോകുക. അപ്പനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമെന്നാണ് താരം പറയുന്നത്.. കെമിക്കല്‍ ഉപയോഗിക്കുമ്പോള്‍ പല്ലൊക്കെ കൊഴിഞ്ഞ് തുടങ്ങുമെന്നാണ് അറിയുന്നതെന്നും ടിനി ടോം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മിമിക്രി വേദിയില്‍ നിന്നുമാണ് ടിനി ടോം സിനിമയിലെത്തുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ കോമഡി പരിപാടികളിലൂടെയാണ് ടിനി ടോം താരമാകുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. കോമഡി വേഷങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് ക്യാരക്ടര്‍ റോളുകളും നായക വേഷങ്ങളുമെല്ലാം ചെയ്ത് കയ്യടി നേടി. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധി കര്‍ത്താവായും ടിനി ടോം സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭാരവാഹിയും കൂടിയാണ് ടിനി ടോം.
പാപ്പന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ടിനി ടോമിന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകള്‍. ഓപ്പറേഷന്‍ അരപ്പൈമ എന്ന ചിത്രമാണ് ടിനി ടോമിന്റേതായി അണിയറയിലുള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളുമാണ് ടിനി ടോം.