കേരളത്തിലെ ടൂറിസം വളര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടായത് മലയാള സിനിമയ്ക്കാണ് ; ഫഹദ് ഫാസില്‍

മികച്ച പത്ത് ഫഹദ് ഫാസിൽ സിനിമകൾ രണ്ടാംവരവിൽ മലയാള സിനിമയെ ഇളക്കിമറിച്ച ഫഹദ് ഫാസിൽ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. കേരളത്തിലെ ടൂറിസം വളര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടായത് മലയാള സിനിമയ്ക്കാണെന്ന് ഫഹദ് ഫാസില്‍. അതിന് ഏറ്റവും വലിയ കാരണമായി താന്‍ കാണുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. ആ മാറ്റത്തില്‍ ആദ്യം കാണുന്നത് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയാണെന്നും ഫഹദ് വ്യക്തമാക്കി.
”കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കില്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കില്‍ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കില്‍ ആമേനില്ല. ഇത്രയും സ്ഥലങ്ങള്‍ മലയാളക്കരയില്‍ ഉള്ളപ്പോള്‍ മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടത്.”
”ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തങ്ങളെ പോലുള്ളവര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്. ഹെല്‍ത്ത് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, വാട്ടര്‍ ടൂറിസം എന്നിങ്ങനെ വിനോദസഞ്ചാര മേഖലയില്‍ പല വിഭാഗങ്ങളുണ്ട്. ഇപ്പോള്‍ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാന്‍ പോവുകയാണ്.”
”അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും താന്‍ സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നു. ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത്...