Connect with us

ഫഹദ് ഫാസിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൃത്യസമയത്തു തന്നെ പരിപാടിയ്ക്ക് എത്തി; മന്ത്രി വി ശിവൻകുട്ടി

Malayalam

ഫഹദ് ഫാസിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൃത്യസമയത്തു തന്നെ പരിപാടിയ്ക്ക് എത്തി; മന്ത്രി വി ശിവൻകുട്ടി

ഫഹദ് ഫാസിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൃത്യസമയത്തു തന്നെ പരിപാടിയ്ക്ക് എത്തി; മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസമായിരുന്നു കലോത്സവത്തിന് കുട്ടികളെ നൃത്തം പരിശീലിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുറന്ന് പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കലോത്സവത്തിലൂടെ ഉയർന്നുവന്ന നടി സിനിമയുടെ പണവുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നാണ് മന്ത്രി പറഞ്ഞത്.

ഇതിനിടെ നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് ശിവൻകുട്ടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഓണം ആഘോഷത്തിനായി ഫഹദ് ഫാസിലിനെ വിളിച്ചപ്പോൾ ഒരു പൈസയും വാങ്ങാതെ വന്ന് പങ്കെടുത്തു എന്നാണ് മന്ത്രി പറഞ്ഞത്. വിമാനത്തിലാണ് ഫഹദ് ഫാസിൽ പരിപാടിക്ക് എത്തിയത്. ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. മാത്രമല്ല കൃത്യസമയത്തു തന്നെ പരിപാടിക്ക് എത്തിയെന്നും ശിവൻകുട്ടി പറഞ്ഞു.

സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നത്. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു.

അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് മന്ത്രിപറഞ്ഞത്.

More in Malayalam

Trending