Actor
ഫഹദ് ഫാസിൽ ബോളിവുഡിലേയ്ക്ക്!
ഫഹദ് ഫാസിൽ ബോളിവുഡിലേയ്ക്ക്!
നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയയിൽ ഫഹദ് ഫാസിലിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിൽ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇംതിയാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം.
ത്രിപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. 2025 ആദ്യ പകുതിയിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിർമ്മിക്കുക. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല
അതേസമയം, അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രമായി ആണ് ഫഹദ് എത്തുന്നത്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. പുലർച്ചെ നാല് മണിക്ക് തന്നെ ഷോ കാണാൻ വലിയ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെട്ടത്.
ഇതിനിടെ ഹൈദരാബാദിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഒരുപാട് പേർക്ക് പരിക്കേറ്റു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്.