ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം… പ്രപഞ്ചത്തിന്റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ; പ്രകാശ് രാജ്

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച് ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്
ഇപ്പോഴിതാ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന് പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ കുറിപ്പ്-
“ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”, പ്രകാശ് രാജ് കുറിച്ചു.
ഏതാനും ദിവസം മുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പ്രകാശ് രാജിനെതിരെ ഇത് സംബന്ധിച്ച് കേസും എടുത്തിരുന്നു. എന്നാല്‍ ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളി കാണുമെന്ന തമാശക്കഥയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിശദീകരണവുമായി അദ്ദേഹം എത്തിയിരുന്നു. അതേസമയം പ്രകാശ് രാജിന്റെ പുതിയ ട്വീറ്റും ട്വിറ്ററില്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...