
Bollywood
ഷാരൂഖിന്റെ ‘ജവാന്’ ദൃശ്യങ്ങള്‍ ചോര്‍ന്നു
ഷാരൂഖിന്റെ ‘ജവാന്’ ദൃശ്യങ്ങള്‍ ചോര്‍ന്നു
Published on

ഷാരൂഖിന്റെ ‘ജവാന്’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന് സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ചിത്രീകരണ വേളയില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പൊലീസ് കേസ് എടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്കി. അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് നായകനായി എത്തുന്നു എന്നതാണ് ജവാന് സിനിമയുടെ പ്രത്യേകത. നയന്‍താരയാണ് ചിത്രത്തിലെ നായിക.
സെപ്റ്റംബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...