മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം.
ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേരു സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്…
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ വിളയിൽ വത്സല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും പരിപാടികൾ നടത്തിയിട്ടുണ്ട്.
80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....