Connect with us

നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

general

നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിയോടൊപ്പം ഇതിനാസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും നടൻ പൊലീസിന് കൈമാറിയിട്ടുണ്ട് കൊടുത്തിട്ടുണ്ട്.

നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ്‌ പരാതിയെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ്‌ വ്യക്തമാക്കി.

2018 എന്ന വിജയ ചിത്രത്തിന് ശേഷം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്‍റെ നടികര്‍ തിലകം തുടങ്ങിയവയാണ് അവ.

More in general

Trending

Recent

To Top