അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പോൾ ചാടും അങ്ങനെ ആയിരുന്നു ജീവിതം; മഞ്ജരി പറയുന്നു
Published on

മലയാളത്തിൽ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി .സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടിയാണ് മഞ്ജരി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇളയരാജയാണ് മഞ്ജരിയെ പാട്ട് ലോകത്തിന് സമ്മാനിച്ചത്. ആദ്യഗാനത്തിലൂടെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മഞ്ജരി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിന് പ്രിയങ്കരിയായി മാറി. ഇതിനോടകം അഞ്ഞൂറിലധികം സിനിമകളിലും നിരവധി ആൽബങ്ങളും മഞ്ജരി പാടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഗാനങ്ങളിലും പാടി ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു മഞ്ജരി.
സംഗീതയാത്രയുടെ ഇരുപത് വര്ഷം താൻ പൂർത്തിയാക്കിയതിൽ ഒരുപാട് സന്തോഷമെന്ന് ഗായിക മഞ്ജരി. ഒരുപാട് മ്യൂസിക്ക് ഡിറക്ടേഴ്സിന്റെ ഒപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഭാഗ്യവതി ആണെന്നും മഞ്ജരി പ്രതികരിച്ചു.ആദ്യമൊക്കെ അധികം മിണ്ടാത്ത സ്വഭാവം ആയിരുന്നു തന്റേതെന്നും അന്നൊക്കെ ആളുകൾ കരുതിയത് തനിക്ക് ജാഡ ആണാണെന്നും മഞ്ജരി പുത്തൻ അഭിമുഖത്തിൽ പറയുന്നു. എന്റെ ഉള്ളിലെ പേടി പുറത്തുകാണുന്നത് അഹങ്കാരമായിട്ടായിരുന്നു. അഭിമുഖങ്ങൾ ഒക്കെ വരുന്ന സമയത്ത് മുതിര്ന്ന ആളുകൾ പറഞ്ഞു തരുന്ന ചില ഉപദേശങ്ങൾ തനിക്ക് എങ്ങനെ എവിടെ പ്രയോഗിക്കണം എന്ന് അറിയില്ലായിരുന്നുവെന്നും ഗായിക പറഞ്ഞു
ചെറിയ പ്രായത്തിൽ തന്നെ പാടാൻ അവസരം കിട്ടിയിരുന്നു. എന്നാൽ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കുമ്പോൾ , പാട്ടുകിട്ടി, ഇപ്പോൾ അഹങ്കാരമായി എന്ന ട്യൂൺ അതിന്റെ ഒപ്പം തന്നെ വരും. അതെനിക്ക് മാറ്റിയെടുക്കാൻ സമയം എടുത്തു. മസ്ക്കറ്റിൽ നിന്നും നാട്ടിലേക്ക് പോരുവാൻ കാരണം മ്യൂസിക്ക് ആയിരുന്നു.
എന്റെ അമ്മയ്ക്ക് മ്യൂസിക്ക് എന്ന് കേൾക്കുമ്പോൾ എന്നെ പാടിക്കണം എന്നായിരുന്നു. കോളേജിൽ പോയ സമയത്ത് ഒരു കൂട്ടുകെട്ടിനും അവസരം കിട്ടാത്ത ആളാണ് താനെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞു. അമ്മയുടെ വാക്കുകൾ കേട്ടിട്ടാണ് ഞാൻ ജീവിച്ചത്. അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പോൾ ചാടും അങ്ങനെ ആയിരുന്നു ജീവിതം.
എന്റെ ഒരു സ്ക്കൂൾ കാലഘട്ടം ഒക്കെയും മസ്കറ്റിൽ ആയിരുന്നു. ആകെപ്പാടെയുള്ള ഒരു സുഹൃത്താണ് ഇപ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നത്. സ്കൂളിൽ ഞാൻ ഒരു ചട്ടമ്പി ടൈപ്പ് ആയിരുന്നു. പയ്യന്മാരുടെ അടുത്തൊക്കെ ഗുണ്ടായിസം ആയിരുന്നു. ഞാനും ഭർത്താവും ഒരേ ക്ളാസിൽ ആയിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ജെറിൻ സൂചനകൾ തന്നിരുന്നു എങ്കിലും എനിക്ക് മനസിലായില്ല. അവസാനമാണ് എന്റെ അമ്മയോട് വന്ന് ജെറിൻ കാര്യം പറയുന്നത്. പിന്നീട് വിവാഹം ഫിക്സ് ചെയ്തു- മഞ്ജരി പറയുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...