‘എന്റെ ലൈഫ് ലൈനിന്, ഏറ്റവും തമാശക്കാരനായ ഡാഡി; യുവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മൃദുല

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും . നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മകള്‍ ധ്വനിയുടേതടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് താരം. ‘എന്റെ ലൈഫ് ലൈനിന്, ഏറ്റവും തമാശക്കാരനായ ഡാഡി, ഹിമമനുഷ്യന് (ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂളായ വ്യക്തി) ജന്മദിനാശംസകൾ. ഈ ശുഭദിനം നിങ്ങളോടൊപ്പം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ നിങ്ങൾ നിങ്ങളുടെ ജോലിയിൽ തിരക്കിലാണ്, പക്ഷേ വിഷമിക്കേണ്ട, ഞാൻ നിങ്ങളെ ഉടൻ കാണും എന്റെ പ്രിയനേ’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മൃദുല കുറിക്കുന്നത്.
പ്രസവശേഷം യുവ നൽകിയ പിന്തുണയെക്കുറിച്ച് അടുത്തിടെ മൃദുല വാചാലയായിരുന്നു. പോസ്റ്റ്പാര്‍ട്ടം ബുദ്ധിമുട്ടായിരുന്നു. മൂന്ന് മാസം വരെ എനിക്ക് മാതൃത്വം ആസ്വദിക്കാന്‍ പറ്റിയിരുന്നില്ല. ശരീരത്തിലെ വേദനകള്‍ക്ക് എനിക്ക് ഡോളോ മാത്രമേ കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ. സ്റ്റിച്ചിന്റെ വേദനയും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു പ്രസവശേഷമുള്ള ആ 15 ദിവസം. ഇപ്പോഴും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളാണ് അത്. അതിന് ശേഷമാണ് എല്ലാം എന്ജോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് ഏട്ടന് എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേഷ്യം വന്ന് ഞാന്‍ വഴക്കിടുമ്പോള്‍ ആള് മിണ്ടാതെയിരിക്കും. ഒന്നിനും റിയാക്റ്റ് ചെയ്യില്ല. അതുപോലെ ഫാമിലി സപ്പോര്‍ട്ടും വളരെ വലുതായിരുന്നു എന്നാണ് താരം പറഞ്ഞത്.
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...