Connect with us

പര്‍ദ്ദ ധരിച്ച് വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലെത്തി നടി, ആരാണെന്ന് മനസ്സിലായോ..വീഡിയോ വൈറൽ

Social Media

പര്‍ദ്ദ ധരിച്ച് വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലെത്തി നടി, ആരാണെന്ന് മനസ്സിലായോ..വീഡിയോ വൈറൽ

പര്‍ദ്ദ ധരിച്ച് വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലെത്തി നടി, ആരാണെന്ന് മനസ്സിലായോ..വീഡിയോ വൈറൽ

വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടി സ്വാതി റെഡ്ഡിയുടെ വീഡിയോ വൈറലാകുന്നു. പര്‍ദ്ദ ധരിച്ചാണ് സ്വാതി റെഡ്ഡി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. പര്‍ദ്ദ ധരിച്ചുള്ള വീഡിയോയില്‍ സാരിയുടുത്ത് ഇരിക്കുന്ന ചിത്രങ്ങളും ചായ, കോലം എന്നിവയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന്റെ ഒരു ദിവസത്തെ യാത്രയാണ് ഇത് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള വീഡിയോ ആണോ എന്ന് വ്യക്തമല്ല. എന്തായാലും സ്വാതി റെഡ്ഡി പങ്കുവെച്ച വീഡിയോ ഹിറ്റായിരിക്കുകയാണ്.

‘ആമേന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതമായ താരമാണ് സ്വാതി റെഡ്ഡി. ‘നോര്‍ത്ത് 24 കാത’ത്തിലും മികച്ച കഥാപാത്രമായി സ്വാതി വേഷമിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിള്‍ ബാരലി’ലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി.

ജയസൂര്യ ചിത്രം ‘തൃശൂര്‍ പൂരം’, ‘ആട് ഒരു ഭീകര ജീവിയാണ്’ എന്നീ സിനിമകളിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘പഞ്ചതന്ത്രം’ എന്ന ചിത്രമാണ് സ്വാതിയുടെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

More in Social Media

Trending