
Movies
വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് സൗബിന്, നടി ദര്‍ശന
വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് സൗബിന്, നടി ദര്‍ശന
Published on

വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം.
ലിജോ ജോസ് പെല്ലിശേരി ആണ് മികച്ച സംവിധായകന്. സൗബിന് ഷാഹിര്‍ ആണ് മികച്ച നടന്. ഇലവീഴാപൂഞ്ചിറ, ജിന്ന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെ തിരഞ്ഞെടുത്തു. ജയ ജയ ജയ ജയ ഹേ സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.
മറ്റ് പുരസ്കാരങ്ങള്‍:
ജനപ്രിയ ചിത്രം: 2018
മികച്ച രണ്ടാമത്തെ നടന്: പി പി കുഞ്ഞികൃഷ്ണന് (ന്നാ താന്‍ കേസ് കൊട്)
മികച്ച രണ്ടാമത്തെ നടി: ഗ്രേസ് ആന്റണി (റോഷാക്ക്, അപ്പന്)
മികച്ച തിരക്കഥ: രതീഷ് പൊതുവാള് (ന്നാ താന്‍ കേസ് കൊട്)
മികച്ച ഛായാഗ്രാഹകന്‍: അഖില്‍ ജോര്‍ജ്
മികച്ച സംഗീത സംവിധായകന്: കൈലാസ് മേനോന് (കൊത്ത്, വാശി)
മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ
മികച്ച ഗായകന്: ഹരിശങ്കര്‍
മികച്ച ഗായിക: ശ്രീദേവി തെക്കേടത്ത്
മികച്ച പശ്ചാത്തല സംഗീതം: ജേക്സ് ബിജോയ്, മണികണ്ഠന് അയ്യപ്പന്
മികച്ച എഡിറ്റര്‍: കിരണ്‍ദാസ്
മികച്ച കലാസംവിധാനം: മോഹന്‍ദാസ്
മികച്ച മേക്കപ്പ്: പട്ടണം റഷീദ്
ജനപ്രിയ നടന്: ബേസില്‍ ജോസഫ്
ജനപ്രിയ നടി: കല്യാണി പ്രിയദര്ശന്
സ്റ്റാര്‍ ഓഫ് ദി ഇയര്‍: ഷൈന്‍ ടോം ചാക്കോ
ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകന് പ്രിയദര്ശന്, നടന് ശങ്കര്‍, നടി മേനക എന്നിവര്‍ക്ക് സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതി മുന്‍ അംഗവും സംവിധായകനുമായ അഡ്വ. ശശി പരവൂര്‍ അധ്യക്ഷനും സംവിധായകരായ ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂര്‍, ഗായകന് രവിശങ്കര്‍, ചലച്ചിത്ര അക്കാദമി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...