Movies
ഹൃദയത്തിന് പിന്നാലെ ‘വർഷങ്ങൾക്കുശേഷവുമായി വിനീത് ശ്രീനിവാസൻ; വിനീത്-പ്രണവ് കൂട്ടുകെട്ട് വീണ്ടും
ഹൃദയത്തിന് പിന്നാലെ ‘വർഷങ്ങൾക്കുശേഷവുമായി വിനീത് ശ്രീനിവാസൻ; വിനീത്-പ്രണവ് കൂട്ടുകെട്ട് വീണ്ടും
‘ഹൃദയ’ ത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരുമെത്തുന്നു.
ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മാണം നിര്‍വഹിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ഇതെന്താ യൂത്തന്മാരുടെ സംസ്ഥാനസമ്മേളനമോ എന്നാണ് ആരാധകർ തിരക്കുന്നത്. എന്തായാലും മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ഒന്നിച്ചെത്തുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
രസകരമായ കമന്റുകളാണ് വിനീതിന്റെ പോസ്റ്റിനു താഴെ നിറയുന്നത്. ധ്യാനും വിനീതും വീണ്ടും ഒന്നിച്ചു കൈകോർക്കുന്നതിന്റെ സന്തോഷമാണ് ചിലർ പ്രകടിപ്പിക്കുന്നത്. “ഏട്ടനും അനിയനും കൂടെ ഒന്നിക്കുമ്പോൾ ഇനി ഇവിടെ നടക്കാൻ പോവുന്നത് വിപ്ലവം. കേരളം കണ്ട ഏറ്റവും വലിയ പ്രമോഷൻ ഈ പടം ഇറങ്ങുമ്പോൾ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവിലൂടെ,” എന്നാണ് ഒരാളുടെ കമന്റ്.
