നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ നിരുപാധികം ക്ഷമാപണം നടത്തുന്നു;ആദിപുരുഷ് സംഭാഷണ രചയിതാവ്

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. എന്നാൽ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നതുമുതൽ പരിഹാസവും വിമർശനങ്ങളും ഏറ്റ ചിത്രമായിരുന്നു ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ആദിപുരുഷ്.
വൻമുതൽമുടക്കിലെത്തിയ ഈ ബഹുഭാഷാ ചിത്രത്തിന് റിലീസ് സമയത്ത് നേരിടേണ്ടിവന്ന പ്രധാനവിമർശനം ചില കഥാപാത്രങ്ങളുടെ മോശം സംഭാഷണങ്ങളായിരുന്നു. ഈ വിഷയത്തിൽ മാപ്പുപറഞ്ഞിരിക്കുകയാണ് ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്താഷിർ.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മനോജ് മാപ്പഭ്യർത്ഥിച്ചത്. ആദിപുരുഷൻ ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു. പ്രഭു ബജ്റംഗ് ബലി നമ്മെ ഒരുമിപ്പിച്ചു നിർത്തട്ടെ. നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ രാഷ്ട്രത്തെയും സേവിക്കാൻ ശക്തി നൽകട്ടെ. അദ്ദേഹം എഴുതി
നേരത്തേ ആജ് തക്കുമായുള്ള അഭിമുഖത്തിൽ ആദിപുരുഷിലെ സംഭാഷണങ്ങളെ മുന്താഷിർ ന്യായീകരിച്ചിരുന്നു. ദൈവമല്ലെങ്കിലും ആളുകൾ ഹനുമാനെ ദൈവമായി കാണുന്നത് ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയുടെ ശക്തികൊണ്ടാണെന്നായിരുന്നു സംഭാഷണ രചയിതാവ് അന്ന് പറഞ്ഞത്. നിരവധി പേരാണ് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായെത്തിയത്.
നേരത്തേ ആജ് തക്കുമായുള്ള അഭിമുഖത്തിൽ ആദിപുരുഷിലെ സംഭാഷണങ്ങളെ മുന്താഷിർ ന്യായീകരിച്ചിരുന്നു. ദൈവമല്ലെങ്കിലും ആളുകൾ ഹനുമാനെ ദൈവമായി കാണുന്നത് ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയുടെ ശക്തികൊണ്ടാണെന്നായിരുന്നു സംഭാഷണ രചയിതാവ് അന്ന് പറഞ്ഞത്. നിരവധി പേരാണ് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായെത്തിയത്.
ജൂൺ പതിനാറിനാണ് ആദിപുരുഷ് തിയേറ്ററുകളിലെത്തിയത്. രാമായണം പ്രമേയമായ ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലിഖാനുമാണ് വേഷമിട്ടത്. കൃതി സനോൺ ആയിരുന്നു സീതയായെത്തിയത്. സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരും താരങ്ങളായുണ്ടായിരുന്നു. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...