Connect with us

നാല് മക്കളെയും ഒരുക്കി കൊണ്ടുനടക്കാൻ എങ്ങനെ സാധിച്ചു? അത് വലിയൊരു ടാസ്‌ക്കായിരുന്നെങ്കിലും എഞ്ചോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്‌നമായില്ല ;സിന്ധു കൃഷ്ണയും അഹാനയും

Movies

നാല് മക്കളെയും ഒരുക്കി കൊണ്ടുനടക്കാൻ എങ്ങനെ സാധിച്ചു? അത് വലിയൊരു ടാസ്‌ക്കായിരുന്നെങ്കിലും എഞ്ചോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്‌നമായില്ല ;സിന്ധു കൃഷ്ണയും അഹാനയും

നാല് മക്കളെയും ഒരുക്കി കൊണ്ടുനടക്കാൻ എങ്ങനെ സാധിച്ചു? അത് വലിയൊരു ടാസ്‌ക്കായിരുന്നെങ്കിലും എഞ്ചോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്‌നമായില്ല ;സിന്ധു കൃഷ്ണയും അഹാനയും

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്. ‌അഹാന കൃഷ്ണയും അമ്മയും മൂന്ന് സഹോദരിമാരും സോഷ്യൽമീഡിയയിൽ സജീവമാണ്. എല്ലാവർക്കും യുട്യൂബ് ചാനലുകളുമുണ്ട്. ക്യാമറ ഉറങ്ങാത്ത വീടാണ് കൃഷ്ണകുമാറിന്റേത് എന്നാണ് ആരാധകർ തമാശയായി പറയാറുള്ളത്. നാല് പെൺമക്കളായതുകൊണ്ട് വീടിന് സ്ത്രീ എന്നാണ് കൃഷ്ണകുമാർ പേര് നൽകിയിരിക്കുന്നത്.

അഹാനയുടെയും സിന്ധു കൃഷ്ണയുടെയും വീഡിയോകളിലൂടെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ പ്രേക്ഷകർ അടുത്തറിഞ്ഞത്. അഹാനയും സഹോദരിമാരും തമ്മിൽ വലിയ പ്രായവ്യത്യാസങ്ങളില്ല. എല്ലാവരും ഇടയ്ക്കിടെ കുടുംബമായി വിദേശത്ത് അവധി ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളും വൈറലാകാറുണ്ട്.
വ്യത്യസ്തമായ കണ്ടന്റുകൾ ഏറ്റവും കൂടുതൽ പങ്കുവെക്കാറുള്ളത് അഹാനയാണ്. അമ്മ സിന്ധുവിന്റെ സഹായവും ഉണ്ടാകും. ഇപ്പോഴിതാ താനും സഹോദരിമാരും കുഞ്ഞായിരുന്നപ്പോള്‍ അമ്മ പരീക്ഷിച്ചിരുന്ന ഹെയര്‍ സ്റ്റൈലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അഹാന. നാല് മക്കളുണ്ട് എന്നതിന്റെ പേരിൽ അലസത കാണിക്കാതെ ഓരോ കുഞ്ഞിനും ചേരുന്നതും വ്യത്യസ്തമായതുമായ ഹെയർസ്റ്റൈലുകൾ സിന്ധുകൃഷ്ണ ചെയ്യുമായിരുന്നു.

കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കുന്ന തിരക്കിൽ പലപ്പോഴും താൻ കണ്ണെഴുതാതെയും മുടി കെട്ടാതെയുമെല്ലാം ഫങ്ഷനുകളിൽ പങ്കെടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും സിന്ധു കൃഷ് പറയുന്നു. ‘കുട്ടിക്കാലത്തെ ചിത്രങ്ങള്‍ നോക്കുമ്പോള്‍ എന്റെ മുടി അങ്ങനെ വെറുതെ കെട്ടിവെച്ചതായി കാണാൻ സാധിക്കില്ല.’

‘അമ്മ ഞങ്ങളുടെ മുടിയെല്ലാം നല്ല ഭംഗിയിലായിരുന്നു കെട്ടിത്തന്നിരുന്നത്. കണ്ടാല്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നതും ഇത് കൊള്ളാമല്ലോയെന്ന് തോന്നുന്ന തരത്തിലുമായിരുന്നു ഹെയര്‍ സ്‌റ്റൈല്‍. അതനുസരിച്ചുള്ള റിബണും ബണ്ണുമൊക്കെ അമ്മ വെക്കാറുണ്ടായിരുന്നുവെന്നും’, അഹാന പറയുന്നു.
തന്റെ പെൺമക്കളെ അണിയിച്ചൊരുക്കാൻ സുഹൃത്തുക്കളും മറ്റും വഴി വ്യത്യസ്തമായ ഹെയർ ക്ലിപ്പുകളും റിബണും സിന്ധു വിദേശത്ത് നിന്നും വരുത്തുമായിരുന്നു. ഇത്രയും പിള്ളേരുണ്ടായിട്ടും അമ്മ ഇതും കൃത്യമായി മാനേജ് ചെയ്യും.

ഫങ്ഷന് പോകും മുമ്പ് തങ്ങൾ എല്ലാവരും അമ്മയുടെ മുമ്പിൽ വരിവരിയായി നിൽക്കുമായിരുന്നുവെന്നും അപ്പോൾ അമ്മ ഓരോരുത്തരെയായി ഒരുക്കുകയാണ് ചെയ്തിരുന്നതെന്നും അഹാന പറയുന്നു അന്നും മുടിയിൽ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ അഹാന മാത്രമാണ് സജഷൻസ് പറഞ്ഞിരുന്നതെന്നും മറ്റുള്ള കുട്ടികൾ ഏത് ഹെയർസ്റ്റൈൽ കെട്ടികൊടുത്താലും പരാതി ഇല്ലാത്തവരായിരുന്നുവെന്നും സിന്ധു പറയുന്നു. ‘പണ്ടൊന്നും ഇത്രയധികം ഡ്രസൊന്നുമുണ്ടായിരുന്നില്ല. ഏതാണോ പരിപാടി അതനുസരിച്ച് ഇടാവുന്നൊരു ഡ്രെസ് സെലക്ട് ചെയ്തുവെക്കും.’

‘പെട്ടെന്ന് തന്നെ ഡ്രസൊക്കെ ചെറുതാവുന്ന കാലമായിരുന്നു അത്. ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെ പോവുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു നാലഞ്ച് ജോഡി ഡ്രെസ് മേടിക്കും. അത്രയെ കാണൂ. ഒരേ ടൈപ്പ് ഡ്രെസായിരിക്കും മൂന്നുപേര്‍ക്കും. കളറും പാറ്റേണുമൊക്കെ മാറ്റമായിരിക്കും.ഇന്നത്തെ പോലെ നമ്മുടെ വീട്ടില്‍ അധികം സാധനങ്ങളൊന്നുമില്ലായിരുന്നു അന്ന്. അതുകൊണ്ട് സെലക്ട് ചെയ്യാന്‍ എളുപ്പമായിരുന്നു. മുടി കെട്ടാനുള്ള റിബണുകളും എടുത്ത് വെക്കും. ഏത് ഹെയര്‍ സ്റ്റൈലാണ് വേണ്ടതെന്ന് നേരത്തെ ചോദിക്കാറുണ്ട്. എല്ലാവരേയും ഡ്രെസ് ചെയ്യിപ്പിച്ച് നിര്‍ത്തുമ്പോഴേക്കും കിച്ചു കാറില്‍ കയറി ഹോണ്‍ മുഴക്കാന്‍ തുടങ്ങും.’

‘ലിപ്സ്റ്റിക്കൊക്കെ ഞാന്‍ ബാഗിലിട്ടാണ് പോവുന്നത്. കണ്‍മഷിയെഴുതാന്‍ പോലും സമയം കിട്ടാറില്ലായിരുന്നുവെന്നും’, സിന്ധു കൃഷ്ണ പറയുന്നു. കുട്ടിക്കാലത്ത് അമ്മ തനിക്ക് ഏറ്റവും കൂടുതൽ ചെയ്ത് തന്നിരുന്ന മൂന്ന് ഹെയർസ്റ്റൈലുകൾ അഹാന അമ്മ സിന്ധുവിനെ കൊണ്ട് വീണ്ടും തന്റെ മുടിയിൽ ചെയ്യിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അഹാനയും സിന്ധുവും അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

More in Movies

Trending