വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്,അവരോട് ആരോടെങ്കിലും പറഞ്ഞാൽ അവരത് ചെയ്യും. ..പക്ഷേ അവളത് സ്വന്തമായി തന്നെ ചെയ്യും നയൻതാരയെ കുറിച്ച് വിഘ്നേശ്
Published on

മലയാള സിനിമയിൽ നിന്നും വന്ന് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാറായ താരമാണ് നയൻതാര. ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് താരം. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, ഇന്ന് കാണുന്ന ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയതിൽ ചെറുതല്ലാത്ത കഠിനപ്രയത്നങ്ങൾ തന്നെയുണ്ട്. സംവിധായകനും നിർമാതാവും ആയ വിഘ്നേശ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. നിലവിൽ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് നയൻസ്. ഈ അവസരത്തിൽ നയൻതാരയെ കുറിച്ച് മുമ്പൊരിക്കൽ വിഘ്നേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വീട്ടിൽ പത്തിലേറെ ജോലിക്കാർ ഉണ്ടെന്നും എന്നാൽ പല ജോലികളും നയൻതാര ചെയ്യാറുണ്ടെന്നും വിഘ്നേശ് പറയുന്നു. നയനൊരു നല്ല സ്ത്രീയാണെന്നും അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോകുന്നു എന്നും ആയിരുന്നു വിഘ്നേശ് പറയുന്നത്.
ചില ദിവസങ്ങളിൽ ഞങ്ങൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്ക്കോ ഒരു മണിയ്ക്കോ മറ്റോ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്. അവരോട് ആരോടെങ്കിലും കഴുകി വയ്ക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. സ്വന്തമായി തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ. അവയെക്കാൾ ഉപരി നയനൊരു നല്ല സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ ബന്ധം വളരെ ഈസിയായി പോവുന്നു”, എന്നാണ് വിഘ്നേശ് പറയുന്നത്.
2022 ജൂൺ ഒൻപതിന് ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാവുന്നത്. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു. ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും അറിയിച്ചു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...