അതിനെ ചൊല്ലി കലഹം വേണ്ട, സംഘടനയും വേണ്ട സത്യം മാത്രം മതി ;ബി.ജെ.പി വിട്ട് സംവിധായകന് രാമസിംഹന്
Published on

സിനിമ സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന സമിതി അംഗമായിരിക്കെയാണ് പാർട്ടിയിൽ നിന്നും രാമസിംഹൻ വിട്ടു പോരുന്നത്. സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സംവിധായകന് രാജിക്കത്ത് ഇമെയില്‍ ആയി കൈമാറി. ബിജെപിയില്‍ താന്‍ രാജി വെച്ചിട്ട് കുറച്ച് ദിവസമായി, ഇപ്പോഴാണ് വാര്‍ത്തകള്‍ വന്നത് എന്നാണ് രാമസിംഹന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബിജെപി കലാകാരന്മാര്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് രാമസിംഹന് നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരന്മാരെന്നും കലാകാരന്മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും സംവിധായകന് പറഞ്ഞിരുന്നു.
രാമസിംഹന്റെ കുറിപ്പ്:
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധര്‍മ്മത്തോടൊപ്പം ചലിക്കുക. അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതല്‍ പത്രക്കാര് വിളിക്കുന്നുണ്ട് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..
ഇപ്പോള്‍ പുറത്തു വന്നു അത്രേയുള്ളൂ… ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി, അത്രേയുള്ളൂ… കലഹിക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കലഹിക്കാലോ… സസ്നേഹം, രാമസിംഹന്, ഹരി ഓം.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...