Connect with us

മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു ജയിപ്പിക്കുക; വൈറലായി പ്രവാസി എഴുത്തുകാരന്‍ ഡോ എ. പി സുകുമാറിന്റെ പോസ്റ്റ്

Malayalam

മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു ജയിപ്പിക്കുക; വൈറലായി പ്രവാസി എഴുത്തുകാരന്‍ ഡോ എ. പി സുകുമാറിന്റെ പോസ്റ്റ്

മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു ജയിപ്പിക്കുക; വൈറലായി പ്രവാസി എഴുത്തുകാരന്‍ ഡോ എ. പി സുകുമാറിന്റെ പോസ്റ്റ്

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോയും ഫോട്ടോകളുമാണ് സോഷ്യല്‍മീഡിയ തുറന്നാല്‍ ഏറെയും. ഗുരുവായൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് കൈകെട്ടി നില്‍ക്കുന്ന നടന്‍ മമ്മൂട്ടിയും അതുപോലെ തൊഴുതു നിൽക്കുന്ന മോഹൻലാലിൻറെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രങ്ങൾക്ക് സോഷ്യല്‍ മീഡിയയില്‍ വന്നത്. പിന്നാലെ മമ്മൂട്ടിയും അതേ വേദിയില്‍ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന പല ചിത്രങ്ങളും പലരും പ്രചരിപ്പിച്ചു.

അതിനിടയിൽ 200 മില്യണില്‍ അധികം ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഇല്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ വിഷമം മാറ്റാന്‍ പോംവഴി നിര്‍ദ്ദേശിച്ച് പ്രവാസി എഴുത്തുകാരന്‍ ഡോ എ. പി സുകുമാര്‍ രംഗത്തെത്തുകയാണ് . ‘മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക. ജയിക്കും എന്നുറപ്പ്. മോഡിജി അദ്ദേഹത്തെ മന്ത്രിയാക്കും അതും നിശ്ചയം.ബ്രിട്ടാസ് പറഞ്ഞാല്‍ മമ്മൂക്ക അനുസരിക്കും. എല്ലാവരുടെ വിഷമവും മാറുമെന്നും സുകുമാര്‍ നിര്‍ദ്ദേശിക്കുകയാണ്.

സുകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു..

നമ്മുടെ ബ്രിട്ടാസിന് ഒരു സങ്കടം ഉണ്ട്. 200 മില്യനില്‍ അധികം ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഇല്ലെന്ന്. ശരിയാണ്. അതിനൊരു പോംവഴി പറഞ്ഞുതരാം. നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക. ജയിക്കും എന്നുറപ്പ്. മോഡിജി അദ്ദേഹത്തെ മന്ത്രിയാക്കും അതും നിശ്ചയം. ബ്രിട്ടാസ് പറഞ്ഞാല്‍ മമ്മൂക്ക അനുസരിക്കും. എല്ലാവരുടെ വിഷമവും മാറും. കേരളത്തിന് നല്ലൊരു മന്ത്രിയെ കേന്ദ്രത്തില്‍ കിട്ടുകയും ചെയ്യും. തൃശൂര് നിന്നു സുരേഷ് ഗോപിയും തിരുവനന്തപുറത്തുനിന്നു മോഹന്‍ലാലും ജയിക്കട്ടെ! അവരുടെ ഒഴിവില്‍ ബ്രിട്ടാസിന് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സും കിട്ടും. പണ്ട് അഭിനയിച്ചത് പാഴായി എന്നൊന്നും വിചാരിക്കണ്ട മാഷേ. എല്ലാവരും വിജയീ ഭവ! ബ്രിട്ടാസിനെ കിങ് മേക്കര്‍ ആയി എല്ലാവരും അംഗീകരിക്കയും ചെയ്യും. എന്നിങ്ങനെയായിരുന്നു കുറിപ്പ്. സംഭവമെന്തായാലും വൈറലായി മാറിയിരിക്കുകയാണ്.

എന്നാൽ മോദിയില്‍ നിന്ന് മമ്മൂട്ടി അക്ഷതം വാങ്ങിയോ എന്നതാണ് സംശയത്തോടെ പ്രചരിപ്പിക്കപ്പെട്ട മറ്റൊന്ന്. അയോധ്യയില്‍ പൂജിച്ച അക്ഷതം പ്രധാനമന്ത്രി നരേന്ദ്ര മോഡി സിനിമാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. . നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോദി മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് അക്ഷതം നല്‍കിയത്. വര്‍ണക്കടലാസുകൊണ്ടുള്ള പൊതിയും മധുരവുമാണ് മോഡിയുടെ അംഗരക്ഷകരുടെ കൈയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മോഡി ഓരോരുത്തരെയായി പരിചയപ്പെടുന്ന സമയത്ത് ഈ പൊതിയും മധുരവും നല്‍കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ഖുശ്ബു എന്നീ താരങ്ങള്‍ക്കും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ക്കും മോഡി ഈ പൊതികളും മധുരവും നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ പൊതിയില്‍ ആയിരുന്നു അക്ഷതമെന്നാണ് സൂചന. പൊതി വാങ്ങിയ പലര്‍ക്കും അത് അക്ഷതമാണെന്ന കാര്യം അറിയില്ലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. താലിക്കെട്ട് ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വധൂവരന്‍മാര്‍ക്ക് ഹാരം എടുത്തു നല്‍കിയത്. വധൂവരന്‍മാര്‍ക്കും മോദി അക്ഷതം നല്‍കിയിരുന്നു.

More in Malayalam

Trending

Recent

To Top