ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാഗ്രഹം,” അനുരാഗ് കശ്യപ്
Published on

ബോളിവുഡിലെ പ്രിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമയില്‍ അദ്ദേഹം ശ്രദ്ധനേടിയത് നടന് എന്ന നിലയിലാണ്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള ഒരു തമിഴ് സംവിധായകനേക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തമിഴ് സിനിമയുടെ മുൻനിര സംവിധായക നിരയിലേക്കുയർന്ന ലോകേഷ് കനഗരാജിനൊപ്പം പ്രവർത്തിക്കണമെന്നാണ് അനുരാഗ് കശ്യപിന്റെ ആഗ്രഹം. ലോകേഷിന്റെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്നാണ് അനുരാഗ് കശ്യപ് ആഗ്രഹിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്.
ലോകേഷിന്റെ ചിത്രത്തിൽ ഒരു മരണരംഗം അഭിനയിക്കണമെന്നുണ്ട്. ശ്രേഷ്ഠമായ മരണമാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങൾക്ക് നൽകാറ്. അദ്ദേഹത്തിന്റെ ഒരു സിനിമയിലെങ്കിലും എനിക്ക് മരിക്കണം. വെറുതേ ഒരു വേഷമല്ല ഞാനാഗ്രഹിക്കുന്നത്. അത്രമേൽ പ്രതാപത്തോടെ മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാഗ്രഹം.” അനുരാഗ് കശ്യപ് പറഞ്ഞു.
നടനായും സംവിധായകനായും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ കലാകാരനാണ് അനുരാഗ് കശ്യപ്. തെന്നിന്ത്യൻ സിനിമകളോട് പ്രത്യേകിച്ച് തമിഴ് സിനിമയോട് അദ്ദേഹത്തിനുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. തനിക്ക് ഇഷ്ടമുള്ള ഒരു തമിഴ് സംവിധായകനേക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സണ്ണി ലിയോേൺ നായികയാവുന്ന കെന്നഡിയാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. വിജയ് ചിത്രം ലിയോയുടെ തിരക്കുകളിലാണ് ലോകേഷ് കനഗരാജ്. ഈ വർഷം ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. സൂര്യ നായകനാവുന്ന വാടിവാസൽ, വിടുതലൈ 2 എന്നിവയാണ് വെട്രിമാരന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...