
Movies
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നു; സന്തോഷ വാർത്ത പുറത്ത്
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നു; സന്തോഷ വാർത്ത പുറത്ത്
Published on

മലയാളികളുടെ ഇഷ്ട നടിയാണ് സുഹാസിനി. വിധാകൻ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷം തിരക്കഥാകൃത്തായും സംവിധായികയായുമൊക്കെ സുഹാസിനി എത്തി. ഗണേഷ് രാജ് ഒരുക്കിയ പൂക്കാലം എന്ന ചിത്രത്തിലൂടെ അടുത്തിടെ വീണ്ടും സുഹാസിനി മലയാളത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുഹാസിനി വീണ്ടും മലയാളത്തിലെ ഒരു സിനിമയില്‍ വേഷമിടുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. മണിയൻപിള്ള രാജുവാണ് സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുന്നു എന്ന വിശേഷം പങ്കുവെച്ചത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് എന്നാണ് മണിയൻപിള്ള രാജു എഴുതിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് മണിയൻപിള്ള രാജു ഫോട്ടോയില്‍ ഉള്ളത്. മണിയൻപിള്ള രാജുവിന്റ ഗെറ്റപ്പ് കണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. മണിയൻപിള്ള രാജുവും സുഹാസിനിയും ‘കൂടെവിടെ’യ്ക്ക് ശേഷം ഒന്നിച്ച് മലയാളത്തില്‍ എത്തുന്നത് ഏത് പ്രൊജക്റ്റിലാണ് എന്ന് വ്യക്തമല്ല.
‘കൊറോണ പേപ്പേഴ്സ്’ എന്ന ഹിറ്റ് സിനിമയാണ് മണിയൻപിള്ള രാജു വേഷമിട്ടതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷെയ്ൻ നിഗം ആയിരുന്നു നായകൻ. ‘കൊറോണ പേപ്പേഴ്സി’ല്‍ പ്രിയദര്‍ശന്റെ തിരക്കഥയിലും സംവിധാനത്തിലും മണിയൻപിള്ള രാജു ‘പിള്ള’ എന്ന വേഷത്തിലായിരുന്നു എത്തിയത്. സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, വിനീത് ശ്രീനിവാസൻ, ജീൻ ലാല്‍, ഗായത്രി, വിജിലേഷ്, സന്ധ്യ ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വേഷമിട്ടിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...