എനിക്ക് സ്റ്റേജിൽ മരിച്ചു വീഴുന്നതാണ് ഇഷ്ടമെന്നൊക്കെ വേണമെങ്കിൽ വലിയ കാര്യമായി പറയാം, പക്ഷേ…; ഗിന്നസ് പക്രു പറയുന്നു
മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ കുമാര്‍. താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.അടുത്തിടെയാണ് താൻ വീണ്ടും അച്ഛൻ ആയ സന്തോഷം പക്രു പങ്കുവച്ചത്.നടൻ എന്നതിനു പുറമെ സംവിധായകനും നിർമാതാവുമൊക്കെയാണ് അദ്ദേഹം. തന്റെ പരിമിതികളെയെല്ലാം നേട്ടങ്ങളാക്കി മാറ്റിയ താരമാണ് ഗിന്നസ് പക്രു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെല്ലാം സാന്നിധ്യമറിയിക്കാൻ പക്രുവിന് സാധിച്ചിട്ടുണ്ട്.
മിമിക്രി വേദികളിൽ നിന്നാണ് പക്രു സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഒരിടം നേടാൻ പക്രുവിന് കഴിഞ്ഞു. ഇന്ന് ടെലിവിഷനിലെല്ലാം സജീവ സാന്നിധ്യമാണ് നടൻ. റിയാലിറ്റി ഷോകളിൽ മെന്ററായും വിധികർത്താവായുമെല്ലാം പക്രുവിനെ കാണാം. ഇപ്പോഴിതാ പക്രുവിന്റെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്.
സിനിമകളിൽ അവസരങ്ങൾ ലഭിക്കുന്നത് കുറവാണെന്നും സ്റ്റേജ് ഷോകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. സിനിമയില്ലെങ്കിൽ സ്റ്റേജും കിട്ടില്ലെന്ന് പക്രു പറഞ്ഞു. കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയാണോ സ്റ്റേജാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗിന്നസ് പക്രു.
‘സിനിമയിലെങ്കിൽ സ്റ്റേജ് കിട്ടില്ല. എനിക്ക് സ്റ്റേജിൽ മരിച്ചു വീഴുന്നതാണ് ഇഷ്ടമെന്നൊക്കെ വേണമെങ്കിൽ വലിയ കാര്യമായി പറയാം. പക്ഷേ അങ്ങനെ ഒന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല. എന്നെ പോലൊരാൾക്ക് സിനിമയിൽ വേഷങ്ങൾ കിട്ടുക വിരളമാണ്. എനിക്ക് എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയില്ല. ഒരുപാട് പരിമിതികൾക്ക് ഉള്ളിൽ നിന്ന് കളിക്കുന്ന ആളല്ലേ ഞാൻ. അങ്ങനെയുള്ള എനിക്ക് സിനിമകളിൽ വേഷം കിട്ടുക എന്ന് പറയുന്നത് വിരളമാണ്’,
‘ആ സമയത്താണ് എനിക്ക് തമിഴിൽ നിന്നൊക്കെ അവസരങ്ങൾ വരുന്നത്. ഞാൻ പോലും പ്രതീക്ഷിക്കാതെയാണ് ചില അവസരങ്ങൾ എന്നെ തേടി വരുന്നത്. ഇപ്പോൾ ആ കഥാപാത്രങ്ങൾ പിക്ക് ചെയ്യുക എന്നതാണ് ഞാൻ നോക്കുന്നത്. അതാണ് എന്റെ ഒരു ആഗ്രഹം. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്നെയാണ് ഇഷ്ടം.
അതിനൊപ്പം ഞാൻ സ്റ്റേജും ഒരേപോലെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. സ്റ്റേജിൽ ആളുകൾക്ക് ഒരു പ്രത്യേക താൽപര്യം നമ്മളോടുണ്ട്. ഒരുകാലത്ത് ചെയ്തത് പോലെ സ്റ്റേജ് ഷോകൾ ഇപ്പോഴില്ല. വേദികൾ കുറഞ്ഞുകൊണ്ട് ഇരിക്കുകയാണ്’, ഗിന്നസ് പക്രു പറഞ്ഞു.
തനിക്കുണ്ടായിരുന്ന ആരാധികമാരെ കുറിച്ചും പക്രു സംസാരിക്കുന്നുണ്ട്. വീട്ടിലെ സ്ത്രീ ആരാധികമാർ കൂടിയപ്പോൾ ശരിക്കുമുള്ള ആരാധികമാർ കുറഞ്ഞു എന്നാണ് പക്രു പറയുന്നത്. മുൻപ് ആരാധികയാണ്, ഒന്ന് എടുത്തോട്ടെ എന്ന് ചോദിച്ച് ആളുകൾ വരുമായിരുന്നു. ഇപ്പോൾ അവരൊക്കെ ഫോൺ ചെയ്ത് ഭാര്യക്ക് സുഖമാണോ മകൾക്ക് സുഖമാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഒരു കയ്യകലത്തേക്ക് പോയി. ചെറിയ കുട്ടി അല്ലെന്ന് അവർക്ക് മനസിലായെന്ന് ഒരു ചിരിയോടെ പക്രു പറയുന്നു.
മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പക്രു സംസാരിച്ചു. മമ്മൂക്ക തന്നെ പക്രു എന്ന് പോലും വിളിക്കില്ല. അജയാ എന്നേ വിളിക്കൂ എന്ന് നടൻ പറഞ്ഞു. ഭയങ്കര ഇൻസ്പിരേഷനാണ് അദ്ദേഹം. ഒരുപാട് കാര്യങ്ങൾ മമ്മൂക്കയിൽ നിന്ന് പഠിക്കാനുണ്ട്. മമ്മൂക്ക സിനിമയിൽ മാത്രമേ അഭിനയിക്കൂ. ജീവിതത്തിൽ അദ്ദേഹം അഭിനയിക്കില്ല.
ഒരു പച്ചയായ, നന്മയുള്ള, ദൈവ ഭയമുള്ള ഒരു സാധാരണക്കാരനായ മനുഷ്യനാണ്. വീട്ടിലൊക്കെ വന്ന് മകളോടൊപ്പം ഇരുന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ടുണ്ട്. ഒരുപാട് സർപ്രൈസുകൾ തരുന്ന ആളാണെന്നും ഗിന്നസ് പക്രു പറഞ്ഞു.