
News
പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി… വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി; ഗൗരി നന്ദ
പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി… വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി; ഗൗരി നന്ദ

ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ കഴിഞ്ഞ ദിവസം അപകടം നടന്നിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത്.
വാഹനത്തിന്റെ വേഗത കുറവായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ആര്‍ക്കും സാരമായ പരിക്കുകളില്ല.
ഇപ്പോഴിതാ ആ അപകടത്തെ കുറിച്ച് നടി ഗൗരി നന്ദ പറയുന്നു. സെറ്റില്‍ അപകടം സംഭവിച്ച വിവരം അറിഞ്ഞതോടെ തന്നെ വിളിച്ച് വിവരം തിരക്കിയവര്‍ക്ക് നന്ദി പറയുകയാണ് ഗൗരി
ഗൗരി നന്ദയുടെ കുറിപ്പ്:
എല്ലാവര്ക്കും നമസ്കാരം, ഇന്നലെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാന്‍ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക് പോസ്റ്റില്‍ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈന്‍ പൊട്ടി ഞാന്‍ ഇരുന്ന സൈഡില്‍ താഴെ വീണു.
ഞാന്‍ ഫ്രണ്ട് സീറ്റില്‍ ലെഫ്റ്റ് സൈഡില്‍ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റില്‍ ചെമ്പില്‍ അശോകന് ചേട്ടന് ചാലിപാലാ ചേട്ടന് ബാക്ക് സീറ്റില്‍. പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി. ആര്‍ക്കും അങ്ങനെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. I’m completely safe now.! Thank God. Love and respect for everyone
സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്മുഖന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാല്‍. കെ എന്‍ ശിവന്കുട്ടന് കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...