വില്ലൻ വേഷങ്ങൾ ചെയ്യാൻ എളുപ്പം, കോമഡി അഭിനയിക്കാൻ പറ്റില്ല; വേണമെങ്കിൽ ദിനോസറായിട്ടും അഭിനയിക്കും : ഷൈൻ

ദീര്ഘകാലം സഹസംവിധായകനായി പ്രവര്ത്തിച്ച ശേഷം അഭിനയരംഗത്തേക്ക് വന്നു മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് നടൻ. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ഷൈൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രമായ ദേവരയിലാണ് നടൻ അഭിനയിക്കുന്നത്. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.ഈ വർഷം ഇതിനകം ഏഴ് സിനിമകളിൽ നടൻ അഭിനയിച്ചു കഴിഞ്ഞു.
വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു പല വിവാദങ്ങളിലും നടൻ ചെന്ന് ചാടിയിട്ടുണ്ട്. ഷൈനിന്റെ അഭിമുഖങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്. ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
തന്റെ രൂപവും ഇമേജുമൊക്കെയാകാം വില്ലൻ വേഷങ്ങളിൽ കൂടുതൽ കയ്യടി ലഭിക്കാൻ കാരണമെന്നാണ് ഷൈൻ പറയുന്നത്. നായകനേക്കാൾ ഒരു പടി കൂടി പെർഫോം ചെയ്യാൻ കഴിയുന്നത് വില്ലനായിരിക്കും. വില്ലത്തരങ്ങൾ നിത്യജീവിതത്തിൽ കാണാൻ കഴിയില്ലല്ലോ. ചിരിച്ചു കൊണ്ട് പെരുമാറുന്നവരായിരിക്കും വില്ലന്മാർ. പുറമേക്ക് ആർക്കും വില്ലത്തരം കാണിക്കാൻ പറ്റില്ലല്ലോ. സിനിമയിൽ മാത്രമല്ലേ വില്ലന്മാരാകാൻ പറ്റൂ. അപ്പോൾ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയിൽ വില്ലത്തരം കാണിക്കാനാണ്. സിനിമയിൽ എല്ലാവരുടെയും പൂർണ സമ്മതത്തോടെ അത് ചെയ്യാം. അടിയും കിട്ടില്ലെന്ന് ഷൈൻ പറയുന്നു.
വില്ലൻ വേഷങ്ങൾ ചെയ്യാൻ എളുപ്പമാണെന്നും നടൻ അഭിപ്രായപ്പെട്ടു. കോമഡി അഭിനയിക്കാൻ പറ്റില്ല. ഒരു ടൈമിങ്ങിൽ ചെയ്തില്ലെങ്കിൽ ശരിയാകില്ല. ആ സമയത്ത് എല്ലാവരുടേയും ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. വില്ലൻ അങ്ങനെയല്ല, അയാളുടെ സ്വന്തം പെർഫോമൻസ് ആണ്. വില്ലന് ലൗഡ് ആയിട്ടും പെർഫോം ചെയ്യാം. കുറുപ്പിലേത് ലൗഡ് ആയിട്ടുള്ളതാണ്. എന്നാൽ ദസറയിൽ അങ്ങനെയല്ലെന്ന് ഷൈൻ പറഞ്ഞു.
തനിക്ക് ഇന്ന വേഷങ്ങൾ ചെയ്യണമെന്ന ആഗ്രഹമില്ല. അഭിനയിക്കണമെന്ന് മാത്രമാണ് മോഹമെന്നും ഷൈൻ വ്യക്തമാക്കി. ഒരു വേഷം കഴിഞ്ഞാൽ വീണ്ടും അതേ വേഷം ചോദിക്കും. ഏത് വേഷവും സ്വീകരിക്കും. ദിനോസറായിട്ടും അഭിനയിക്കും. ചെയറായിട്ട് അഭിനയിക്കാൻ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി സിനിമയിലേക്ക് വന്നത് തന്നെ അഭിനയിക്കാനാണ്. അഭിനയത്തിൽ മാത്രം ആരുടെയും സഹായിയാകാൻ പറ്റില്ല. അതിനാലാണ് സംവിധാന സഹായിയായതെന്നും ഷൈൻ പറഞ്ഞു.
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...