ഫിസിക്കൽ അസാൾട്ട് എന്ന ഗൗരവമേറിയ കാരണം കൊണ്ട് കഴിഞ്ഞ് പോയ ബിഗ് ബോസ്സിൽ നിന്നും രണ്ടുപേരയാണ് പുറത്താക്കിയത്. രജിത്ത് കുമാറും റോബിൻ രാധാകൃഷ്ണനുമായിരുന്നു സഹമത്സരാർഥിയെ ഉപ്രദവിച്ചതിന്റെ പേരിൽ പുറത്തായത്.
എന്നാൽ ഇപ്പോഴിതാ ഷോയുമായി ബന്ധപ്പെട്ട് ചാനൽ ഒരു പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സീണന് 5 ല്‍ നിന്ന് മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ പുറത്തേക്കെബി=ന്നുള്ള സൂചനയാണ് പ്രമോ വീഡിയോ നൽകുന്നത് . ഇതിന്റെ ചുവടുപിടിച്ച് അഖില്‍ മാരാര്‍ പുറത്തേക്ക് പോകുകയാണെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ നിയമലംഘനങ്ങളും സഭ്യതയില്ലാത്ത പെരുമാറ്റങ്ങളും ഇനിയും അനുവദിക്കണോ ? നിങ്ങള്‍ പറയൂവെന്നുള്ള മോഹന്‍ ലാലിന്റെ ടീസര്‍ ഇന്ന് ഉച്ചയ്ക്ക് ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ആധികാരിക നിയമപുസ്തകവുമായാണ് മോഹന്‍ലാല്‍ പ്രെമോയില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും മര്യാദകളെക്കുറിച്ചും എത്രയോ വട്ടം ഞാന്‍ അവരോട് സംസാരിച്ച് കഴിഞ്ഞു. മുന്‍ അറിയിപ്പുകള് കൊടുത്തു. ചിലരെ പലതവണ താക്കീത് ചെയ്തു. പക്ഷേ, നിയമ ലംഘനങ്ങള്‍ സഭ്യതയില്ലാത്ത പെരുമാറ്റങ്ങള്‍, ഇപ്പോഴും അവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ പറയൂ… ഇനി ഇതു അനുവദിച്ച് നല്‍കണോ. കാണാം… എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടി പ്രെമോയില്‍ പറയുന്നത്.
രണ്ടാമത് പുറത്തുവിട്ട പ്രെമോയില്‍ ഇക്കാര്യങ്ങള്‍ മോഹന്‍ലാല്‍ അഖില്‍ മാരാറിനെ ഉദേശിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിയമങ്ങള്‍ അനുസരിക്കാതെ, ഇങ്ങനൊരു കാര്യവുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് അഖിലിനോട് മോഹന്‍ലാല്‍ പറയുന്നുണ്ട്. ചിലവാക്കുകള്‍ അഖില്‍ ശോഭയോട് പറയുന്നുണ്ട്. ഇത് അനുവദിച്ച് തരാനാകില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസ് ഷോയില്‍ അഖില്‍ മാരാരുടെ ‘മുണ്ടുവിവാദം’ ആകസ്മികമായി സംഭവിച്ച തെറ്റാണെന്ന് അതിഥി താരമായെത്തിയ റിയാസ് സലിം വ്യക്തമാക്കിയിരുന്നു. അഖില്‍ മാരാര്‍ കുറെ തെറ്റായ കാര്യങ്ങള്‍ ബിഗ് ബോസില്‍ പറയുന്നുണ്ട്. മാരാര്‍ക്ക് എന്റെ പിന്തുണ ഉറപ്പായും ഇല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടോക്സിക് ആയിട്ടുള്ള ആളുകള്‍ ഉള്ളതുകൊണ്ടായിരിക്കും അഖില്‍ മാരാരെ പോലെ ഒരാള്‍ക്ക് കൂടുതല്‍ ആരാധകര്‍ ഉണ്ടാകുന്നത് റിയാസ് സലിം പറഞ്ഞു.
ബിഗ് ബോസ് ഷോയില്‍ അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചത് ഗെയിം സ്ട്രാറ്റജി അല്ല. അത് പെട്ടെന്ന് ഒരു പ്രകോപനം ഉണ്ടായപ്പോള്‍ ചെയ്തുപോയതാണ്. അത് ആകസ്മികമായി സംഭവിച്ച ഒരു അബദ്ധമായിരുന്നു. മാളില്‍ വച്ചുപോലും വേണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യും എന്ന് പറഞ്ഞ സാഹചര്യം വന്നപ്പോള്‍ ആണ് അഖില്‍ അങ്ങനെ ചെയ്തത്. ശോഭ ആളുകളെ സുഖിപ്പിച്ചാണ് ജീവിക്കുന്നത് എന്ന് മാരാര്‍ പറഞ്ഞത് വളരെ തെറ്റായ പ്രസ്താവന ആണ്. അത് മാത്രമല്ല അഖില്‍ കുറെ തെറ്റായ കാര്യങ്ങള്‍ അവിടെ പറയുന്നുണ്ട്. അവിടെയുള്ളവര്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ അഖില്‍ മാരാരുമായി ശക്തമായി മത്സരിച്ച് നില്ക്കാന് കഴിയുന്നവര്‍ കുറവാണെന്ന് തോന്നി. മാരാര്‍ക്ക് എന്റെ പിന്തുണ ഉറപ്പായും ഇല്ല. അഖില്‍ മാരാര്‍ ഒരു നല്ല ഗെയിമര്‍ ആണെന്ന് നിങ്ങള്‍ക്കെല്ലാം തോന്നുന്നുണ്ടെങ്കില്‍ പുള്ളി ടോപ് ഫൈവില്‍ ഉണ്ടാകാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടോക്സിക് ആയിട്ടുള്ള ആളുകള്‍ ഉള്ളതുകൊണ്ടായിരിക്കും അഖില്‍ മാരാരെ പോലെ ഒരാള്‍ക്ക് കൂടുതല്‍ ആരാധകര്‍ ഉണ്ടാകുന്നത്.
ബിഗ് ബോസില്‍ അഖില്‍ മാരാരുടെ ആധിപത്യമാണെന്ന് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി ഫിറോസ് ഖാന്. അഖില്‍ മാരാര്ക്കൊത്ത എതിരാളികള്‍ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും ഫിറോസ് ഖാന് പറഞ്ഞു.
ഞങ്ങള്‍ പോകുന്നതുവരെ കപ്പ് മാരാര്‍ക്കു തന്നെയാണെന്നത് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തി അവരോട് പറഞ്ഞുകൊടുത്തിരിക്കുന്ന കാര്യങ്ങള്‍ തലയിലേക്കു കയറിക്കഴിഞ്ഞാല്‍ കളി മാറും. കാരണം വിഷ്ണുവൊക്കെ നല്ല ഫയറുള്ള ഗെയിമറാണ്. ഇനിയുള്ള അവസരങ്ങളില്‍ മാറുമെന്നാണ് വിശ്വാസം. അനിയന് മിഥുന് ഉറങ്ങിക്കിടക്കുവാണ്. നല്ല മനുഷ്യനാണ്, പക്ഷേ ഗെയിമറല്ലന്നും അദേഹം പറഞ്ഞു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...